24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • വനംവകുപ്പിനെതിരായ തെളിവുകള്‍ ഫോണിലുണ്ടായിരുന്നു, ഫോണ്‍ പൊലീസ് എറിഞ്ഞുപൊട്ടിച്ചു; റൂബിന്‍ കോടതിയില്‍
Uncategorized

വനംവകുപ്പിനെതിരായ തെളിവുകള്‍ ഫോണിലുണ്ടായിരുന്നു, ഫോണ്‍ പൊലീസ് എറിഞ്ഞുപൊട്ടിച്ചു; റൂബിന്‍ കോടതിയില്‍

വനംവകുപ്പിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ട്വന്റിഫോര്‍ അതിരപ്പിള്ളി റിപ്പോര്‍ട്ടര്‍ റൂബിന്‍ ലാലിനെ ജൂണ്‍ 7 വരെ റിമാന്‍ഡ് ചെയ്തു. റൂബിന്റെ ജാമ്യാപേക്ഷ നാളെ കോടതി വീണ്ടും പരിഗണിക്കും. കസ്റ്റഡിയില്‍ അതിരപ്പിള്ളി പൊലീസ് മര്‍ദിച്ചെന്നും മൊബൈല്‍ ഫോണ്‍ തല്ലി പൊട്ടിച്ചെന്നും റൂബിന്‍ ലാല്‍ കോടതിയില്‍ പറഞ്ഞു.റോഡില്‍ എറിഞ്ഞു പൊട്ടിച്ച മൊബൈല്‍ ഫോണ്‍ കണ്ണംകുഴി തോട്ടില്‍ എറിഞ്ഞു. വനംവകുപ്പിന് എതിരായ തെളിവുകള്‍ മൊബൈല്‍ ഫോണില്‍ ഉണ്ടായിരുന്നെന്നാണ് റൂബിന്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയപ്പോഴും സിഐ ആന്‍ഡ്രിക്ക് ഗ്രോമിക്ക് മര്‍ദിച്ചു. ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെയാണ് രാത്രിയോടെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. രാത്രി മുതല്‍ നേരം വെളുക്കും വരെ അടിവസ്ത്രത്തില്‍ നിര്‍ത്തി. അതിരപ്പിള്ളി സിഐ വച്ചേക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യവാക്കുകള്‍ പ്രയോഗിക്കുകയും ചെയ്തു. കഴുത്തിന് കുത്തിപ്പിടിച്ച് കൊല്ലുമെന്നാണ് സിഐ ഭീഷണിപ്പെടുത്തിയതെന്നും റൂബിന്‍ പറഞ്ഞു.

Related posts

പിടിച്ചെടുത്ത വള്ളം 20,000 രൂപയ്ക്ക് വിറ്റു, പിന്നീട് ബോട്ടായി; 10000 രൂപ പിഴയടച്ചപ്പോൾ എല്ലാം ശരിയായി!

സൗദിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ മുഴക്കുന്ന് സ്വദേശി മരിച്ചു

Aswathi Kottiyoor

വാഹനാപകടത്തിൽ പരിക്കേറ്റ യുവ നടന്‍ സുജിത് രാജ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox