• Home
  • Uncategorized
  • യുവതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
Uncategorized

യുവതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: രാമമംഗലം ഊരമന കോമയിൽ കടവിന് സമീപം പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഊരമന മനയ്ക്കാപ്പിള്ളിൽ കുര്യാക്കോസിന്റേയും സാലിയുടേയും മകൾ മെറിൻ കുര്യാക്കോസ് (24) ആണ് മരിച്ചത്. വെള്ളിയാഴ്‌ച വൈകീട്ട് ഏഴോടെയാണ് സംഭവം. വീട്ടിൽ വളർത്തുന്ന ആടുമായി പുഴയോരത്തേക്ക് പോയതായിരുന്നു.ആട് തിരിച്ചെത്തിയിട്ടും മെറിനെ കാണാതെവന്നപ്പോൾ വീട്ടുകാരും അയൽക്കാരും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു.പുഴയിറമ്പിൽ ചെരിപ്പുകൾ കണ്ടെത്തി. സംശയം തോന്നിയതിനെത്തുടർന്ന് പുഴയിൽ തിരച്ചിൽ നടത്തുകയായിരുന്നു.

ഉടൻ കോലഞ്ചേരി മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൂവാറ്റുപുഴ ഡെന്റ് കെയറിലെ ജോലിക്കാരിയായിരുന്നു. സഹോദരൻ ബേസിൽ കുര്യാക്കോസ് (ബി.സി.എ. വിദ്യാർഥി).

Related posts

ഏഷ്യന്‍ ഗെയിംസില്‍ മലയാളത്തിളക്കം; പുരുഷ ലോങ്ജംപില്‍ എം ശ്രീശങ്കറിന് വെള്ളി

Aswathi Kottiyoor

കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എം.മുകേഷ് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും

Aswathi Kottiyoor

കൊറോണ എവിടെ നിന്നെന്ന്‌ അറിയില്ല; അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോർട്ട് .

Aswathi Kottiyoor
WordPress Image Lightbox