• Home
  • Uncategorized
  • കൊറോണ എവിടെ നിന്നെന്ന്‌ അറിയില്ല; അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോർട്ട് .
Uncategorized

കൊറോണ എവിടെ നിന്നെന്ന്‌ അറിയില്ല; അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോർട്ട് .

കൊറോണ വൈറസ് ലാബിൽനിന്ന്‌ ചോർന്നതാണോ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പടര്‍ന്നതാണോ എന്നതിനെക്കുറിച്ച് കൃത്യമായ നി​ഗമനത്തിലെത്താന്‍ കഴിഞ്ഞില്ലെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി. പുതിയ വിവരങ്ങൾ ലഭിക്കാതെ അന്വേഷണത്തില്‍ പുരോ​ഗതി ഉണ്ടാകില്ലെന്നും നാഷണൽ ഇന്റലിജൻസ് ഡയറക്ടർ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അന്വേഷണത്തിന്റെ ഭാ​ഗമായ പതിനേഴോളം യുഎസ് ഏജൻസികളിൽ ഭൂരിപക്ഷവും വൈറസ് കൃത്രിമമായി ഉണ്ടാക്കിയാതാണെന്ന് വിശ്വസിക്കുന്നില്ല. കണ്ടെത്തലുകളുടെ ആദ്യ സംഗ്രഹം ആ​ഗസ്തിൽ പുറത്തുവിട്ടിരുന്നു.കഴിഞ്ഞദിവസമാണ് പൂർണ വിവരങ്ങളടങ്ങുന്ന പതിപ്പ് പ്രസിദ്ധീകരിച്ചത്. പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശപ്രകാരമായിരുന്നു അന്വേഷണം. ചൈന അന്വേഷണത്തോട് എതിര്‍പ്പ് ശക്തമാക്കുന്നതായും അമേരിക്ക കുറ്റപ്പെടുത്തുന്നു.

ചൈനയെ കുറ്റപ്പെടുത്താൻ ഉദ്ദേശിച്ചുള്ള അമേരിക്കന്‍ റിപ്പോർട്ട് വ്യാജവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ചൈന തുറന്നടിച്ചു. തെറ്റായ ആരോപണങ്ങള്‍ ഉയര്‍ത്തി ചൈനയ്‌ക്കെതിരെ ആക്രമണം നടത്തുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്ന്‌ ചൈനീസ് വിദേശ മന്ത്രാലയ വക്താവ് വാങ് വെൻബിൻ ആവശ്യപ്പെട്ടു.

Related posts

പുതിയ നിക്ഷേപ പദ്ധതിയുമായി ഈ ബാങ്ക്; വാഗ്ദാനം ചെയ്യുന്നത് വമ്പൻ പലിശ നിരക്ക്

Aswathi Kottiyoor

കേരളത്തിൽ തുള്ളി മദ്യം കിട്ടില്ല! 48 മണിക്കൂർ ഡ്രൈഡേ, ബിവറേജും ബാറും തുറക്കില്ല; നാളെ വൈകിട്ട് അടയ്ക്കും

Aswathi Kottiyoor

ട്രെയിനിൽ ഓടിക്കയറവേ സൈനികന്‍റെ കാൽ വഴുതി; വീണത് പ്ലാറ്റ് ഫോമിനടിയിലേക്ക്, ജീവൻ തിരിച്ചുപിടിച്ച്

Aswathi Kottiyoor
WordPress Image Lightbox