• Home
  • Uncategorized
  • മൂന്ന് തവണ അവഗണിച്ചോ? എങ്കിൽ റേഷൻ കാർഡിൽ നിന്ന് പുറത്താകും
Uncategorized

മൂന്ന് തവണ അവഗണിച്ചോ? എങ്കിൽ റേഷൻ കാർഡിൽ നിന്ന് പുറത്താകും

കൊല്ലം: തുടർച്ചയായി മൂന്ന് മാസം ഇ- പോസ് മെഷീനിൽ വിരലടയാളം പതിപ്പിച്ച് റേഷൻ വാങ്ങാത്ത, ജില്ലയി ലെ 5,558 കാർഡ് ഉടമകളെ മുൻഗണന വിഭാഗത്തിൽ നിന്ന് ഒഴിവാക്കി. അനർഹർ റേഷൻ മുൻഗണനാലിസ്റ്റിൽ കയറിക്കൂടിയെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. പി.എച്ച്.എച്ച് (പിങ്ക്) വിഭാഗത്തിൽ നിന്ന് 5099 പേരെയും എ.എ.വൈ (മഞ്ഞക്കാർഡ്) വിഭാഗത്തിൽ നിന്ന് 480 പേരെയും എൻ.പി.എസ് (നീലക്കാർഡ്) വിഭാഗത്തിൽ നിന്ന് 9 പേരെയുമാണ് ഒഴിവാക്കിയത്.

അനർഹർ മുൻഗണന ലിസ്റ്റിൽ കടന്നുകൂടിയിട്ടുണ്ടെന്നും ഇവർ റേഷൻ സാധനങ്ങൾ വാങ്ങുന്നില്ലെന്നും പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റേഷനിംഗ് ഇൻസ്പെക്ടർമാർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു.പരിശോധനയിൽ, അർഹരായിട്ടും ലിസ്റ്റിൽ ഉൾപ്പെടാതിരുന്നവരെ കണ്ടെത്തി പുതിയ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതൽ പേർ പുറത്തായത് കൊല്ലം താലൂക്ക് സപ്ലൈ ഓഫീസറുടെ പരിധിയിലാണ്, 2,963. പുനലൂർ താലൂക്കിലാണ് ഏറ്റവും കുറവ്. അനർഹമായി മുൻഗണന കാർഡുകൾ കൈവശം വച്ചിരുന്നവർക്കെതിരെ പിഴ അടക്കമുള്ള നടപടികൾ സ്വീകരി ക്കുകയാണെന്ന് സിവിൽ സപ്ലൈസ് അധികൃതർ പറയുന്നു.

Related posts

പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ച് കാലാവസ്ഥാവകുപ്പ്; രേഖപ്പെടുത്തിയത് റോക്കോഡ് ചൂട്

Aswathi Kottiyoor

അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാർത്ഥിക്ക് കാരണം കാണിക്കൽ നോട്ടീസ്, മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിയെന്ന് ലോ കോളേജ് പ്രിൻസിപ്പൽ

Aswathi Kottiyoor

ഗ്രീൻഫീൽഡ് ഹൈവേക്കായി സ്ഥലം വിട്ടുനൽകി, നഷ്ടപരിഹാരം കിട്ടിയില്ല, പുതുക്കിപ്പണിയാണോ വിൽക്കാനോ കഴിയാതെ ദുരിതം

Aswathi Kottiyoor
WordPress Image Lightbox