23.8 C
Iritty, IN
September 29, 2024
  • Home
  • Uncategorized
  • തൃശൂർ വെള്ളക്കാരിതടത്ത് വീട്ടുകിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു
Uncategorized

തൃശൂർ വെള്ളക്കാരിതടത്ത് വീട്ടുകിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു

തൃശൂർ: വീട്ടുകിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. തൃശ്ശൂർ വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിൽ ഇന്നലെ രാത്രിയാണ് കാട്ടാന വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാദൗത്യം നടക്കുന്നതിനിടെയാണ് ആന ചരിഞ്ഞത്.

വീട്ടുകാർ ഉപയോഗിക്കുന്ന ആഴമുള്ള കിണറാണിത്. കാടിനോട് ചേർന്നുള്ള പ്രദേശമായതിനാൽ തന്നെ ഇവിടെ കാട്ടാന വരുന്നത് അപൂർവമല്ല. കിണറിന് വ്യാസം കുറവായതും വീണത് വലിയ ആനയായതും രക്ഷാദൗത്യത്തിന് ബുദ്ധിമുട്ടായി. ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാന്തി ആനയെ പുറത്തെടുക്കാനുള്ള ശ്രമമാണ് നടന്നിരുന്നത്.

Related posts

വാക്കേറ്റത്തിനിടെ തിരിഞ്ഞ് നടന്ന ഭർത്താവിന്‍റെ ചെവി കടിച്ചു പറിച്ച് ഭാര്യ, 45കാരന് ഗുരുതര പരിക്ക്, കേസ്

Aswathi Kottiyoor

വയനാട്ടിൽ റാഗിങ്ങിന്റെ പേരിൽ വീണ്ടും ക്രൂരമർദനം

Aswathi Kottiyoor

ഓപ്പൺ വോട്ട്; ‘ചട്ടങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം’; പ്രിസൈഡിം​ഗ് ഓഫീസർമാരോട് കോഴിക്കോട് കളക്ടർ

Aswathi Kottiyoor
WordPress Image Lightbox