• Home
  • Uncategorized
  • നെടുമ്പാശ്ശേരിയിൽ യുവതിയുടെ മൃതദേഹം പാളത്തിൽ; ട്രെയിനിൽ നിന്ന് വീണതെന്ന് സംശയം; ആലുവയിലും ട്രാക്കിൽ മൃതദേഹം
Uncategorized

നെടുമ്പാശ്ശേരിയിൽ യുവതിയുടെ മൃതദേഹം പാളത്തിൽ; ട്രെയിനിൽ നിന്ന് വീണതെന്ന് സംശയം; ആലുവയിലും ട്രാക്കിൽ മൃതദേഹം

കൊച്ചി : എറണാകുളത്ത് രണ്ടിടങ്ങളിലായി റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി. നെടുമ്പാശ്ശേരിക്കടുത്ത് നെടുവന്നൂരിൽ റെയിൽ പാളത്തിൽ 30 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ ട്രെയിനിൽ നിന്നും വീണതാണോയെന്ന് സംശയിക്കുന്നതായി റെയിൽവേ അധികൃതരും പൊലീസും അറിയിച്ചു.

അതെ സമയം ആലുവയ്ക്കടുത്ത് തായിക്കാട്ടുകര മാന്ത്രയ്ക്കൽ റെയിൽവേ ലൈനിൽ 53 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹവും കണ്ടെത്തി. ട്രെയിനിടിച്ച നിലയിലാണ് മൃതദേഹം. സമീപത്ത് മണ്ണംതുരുത്ത് സ്വദേശി സാബു എന്ന പേരിലുള്ള ലൈസൻസ് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.

Related posts

മിന്നലേറ്റ് കോട്ടയത്ത് പെയിന്റിങ് തൊഴിലാളി മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്

Aswathi Kottiyoor

ജനറൽ കോച്ചുകളിൽ ടിക്കറ്റ് എടുക്കാത്തവരും; പാളം തെറ്റിയത് 21 കോച്ചുകളെന്ന് അധികൃതർ

Aswathi Kottiyoor

‘അഞ്ച് ലക്ഷം കന്നി വോട്ടര്‍മാര്‍’: വോട്ട് ചെയ്യേണ്ടത് എങ്ങനെ?, വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Aswathi Kottiyoor
WordPress Image Lightbox