27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ബസ് ഇടിച്ചിട്ടു, മുൻ ചക്രത്തിൽ കുടുങ്ങിയ യുവാവിനെയും വലിച്ച് മുന്നോട്ട് പോയി; ദാരുണാന്ത്യം, 3 പേർക്ക് പരിക്ക്
Uncategorized

ബസ് ഇടിച്ചിട്ടു, മുൻ ചക്രത്തിൽ കുടുങ്ങിയ യുവാവിനെയും വലിച്ച് മുന്നോട്ട് പോയി; ദാരുണാന്ത്യം, 3 പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം വടപുറത്തു ബസും ബൈക്കും കൂട്ടിയിച്ചു ബൈക്ക് യാത്രികൻ മരിച്ചു. ഒതായി സ്വദേശി മുഹമ്മദ്‌ അഷ്‌റഫ്‌(35) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അഷ്‌റഫിന്റെ ഭാര്യ റിൻസിയ, മക്കളായ ജന്ന ഫാത്തിമ, മിസ്‌ല ഫാത്തിമ എന്നിവർക്ക് പരിക്കറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ ഭാഗത്തേക്ക് പോവുകയായിരുന്ന അഷ്റഫ് സഞ്ചരിച്ച ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു.

ബൈക്കിൽ സഞ്ചരിച്ച അഷ്റഫ് ബസിന്റെ മുൻ ചക്രത്തിനടിയിൽ കുടുങ്ങുകയായിരുന്നു. ഇയാളെയും കൊണ്ട് ബസ് അൽപ്പ ദൂരം മുന്നോട്ട് സഞ്ചരിക്കുകയും ചെയ്തു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ബസ് ഡ്രൈവറോട് യുവാവ് ടയറിനടിയിൽ കുടുങ്ങിയ കാര്യം പറഞ്ഞത്. ബസ് പിറകോട്ട് എടുക്കാൻ ആവശ്യപ്പെടുകയും തുടർന്ന് ഇയാളെ ചക്രത്തിനടിയിൽ നിന്ന് പുറത്തെടുക്കുകയും ചെയ്യുകയായിരുന്നു.

റോഡിൽ തെറിച്ചു വീണ ഭാര്യയെയും രണ്ടു മക്കളെയും നാട്ടുകാർ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അരീക്കോട് വെച്ച് അഷ്റഫ് മരണപ്പെട്ടത്. ഇയാളുടെ മൃതദേഹം അരീക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

വഴിയിൽ കിടന്ന പെരുമ്പാമ്പിനെ ഫോട്ടോയെടുക്കാൻ എടുത്ത് കഴുത്തിലിട്ടു; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്…

Aswathi Kottiyoor

മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത് 30 ഓളം പേർ

Aswathi Kottiyoor

*ഉളിക്കല്‍ പഞ്ചായത്തിലെ ജനവാസ മേഖലയിലെ കാട്ടാന അക്രമണം.. അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രിയുമായി  എല്‍ഡിഎഫ് പ്രതിനിധിസംഘം കൂടിക്കാഴ്ച്ച നടത്തി.*

Aswathi Kottiyoor
WordPress Image Lightbox