24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കഥാകൃത്തും നോവലിസ്റ്റുമായ ടിഎന്‍ പ്രകാശ് അന്തരിച്ചു
Uncategorized

കഥാകൃത്തും നോവലിസ്റ്റുമായ ടിഎന്‍ പ്രകാശ് അന്തരിച്ചു

പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എന്‍ പ്രകാശ് അന്തരിച്ചു. 69 -ാം വയസിലാണ് പ്രിയ എഴുത്തുകാരന്‍ ജീവിതത്തില്‍ നിന്നും വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ പ്രകാശിന്റെ ഏറ്റവും ശ്രദ്ധ നേടിയ നോവല്‍ കൈകേയി ആയിരുന്നു. പുരാണ കഥാപാത്രം കൈകേയിയെ വ്യത്യസ്തമായി അവതരിപ്പിച്ച നോവല്‍ നിരൂപക പ്രശംസ നേടിയിരുന്നു. താപം, തണല്‍, വിധവകളുടെ വീട് തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍. നിരവധി ചെറുകഥകളും ബാലസാഹിത്യ കൃതികളും എഴുതി. കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് വിരമിച്ചത്.

Related posts

ബോ​ളി​വു​ഡ് ന​ട​ന്‍ നി​തേ​ഷ് പാ​ണ്ഡെ അ​ന്ത​രി​ച്ചു

Aswathi Kottiyoor

12 മണിക്കൂർ നീണ്ട പോരാട്ടം, ഒടുവില്‍ സൊമാലിയൻ കടൽക്കൊള്ളക്കാരെ പൂട്ടി സൈന്യം, 9 പേരെയും ഇന്ത്യയിലെത്തിക്കും

Aswathi Kottiyoor

മലപ്പുറത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൻ അപകടം; തട്ടുകട കത്തി നശിച്ചു, തീ ആളിപ്പടര്‍ന്നു

Aswathi Kottiyoor
WordPress Image Lightbox