23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കേരളം വേറെ ലെവല്‍; ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് റോബോട്ടുകളും
Uncategorized

കേരളം വേറെ ലെവല്‍; ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് റോബോട്ടുകളും

തൃശൂർ: സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന് ഊർജം പകരാന്‍ റോബോട്ടുകളും. തൃശൂർ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ജില്ലാ ഭരണകൂടെ റോബോട്ടുകളെ രംഗത്തിറക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിലേക്ക് മുഴുവൻ വോട്ടർമാരെയും ആകർഷിക്കാനും വോട്ടർമാരില്‍ ഇലക്ഷന്‍ അവബോധം സൃഷ്ടിക്കാനുമുള്ള സ്വീപ് പ്രചാരണ പ്രവർത്തനങ്ങൾക്കാണ് റോബോട്ടുകളെ പ്രയോജനപ്പെടുത്തുന്നത്.

പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുത്ത് ഓഫീസർ സഞ്ജയ് കൗൾ നിർവഹിച്ചു. തൃശൂർ ജില്ലയിലെ പ്രധാന മാളുകളിലും പരിസരങ്ങളിലും ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് റോബോട്ടുകൾ ഉപയോഗിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജ വ്യക്തമാക്കി. എല്ലാവരെയും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുകയും തെരഞ്ഞെടുപ്പ് സമയത്ത് അറിവോടെ തീരുമാനമെടുക്കാൻ വോട്ടർമാരെ തയ്യാറാക്കുകയും ചെയ്യുന്ന വിവിധ ബോധവൽക്കരണ വീഡിയോകൾ റോബോട്ട് വഴി പ്രദർശിപ്പിക്കും. ഒപ്പം റോബോട്ടിനൊപ്പം സെൽഫി എടുക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം ഒരുക്കിയിട്ടുമുണ്ട്.

ചടങ്ങിൽ അഡീഷണൽ തിരഞ്ഞെടുപ്പ് ഓഫീസർമാരായ ഡോ അദീല അബ്ദുല്ല, വി ആർ പ്രേംകുമാർ, എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് തുടങ്ങിയവർ പങ്കെടുത്തു. റോബോട്ടുകളെ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണം വലിയ ശ്രദ്ധയാകർഷിക്കും എന്നാണ് വിലയിരുത്തല്‍.

Related posts

ബത്തേരി കോടതിയില്‍ പോപ്പർട്ടി റൂമിൽ മോഷണം; വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡുമെത്തി, അന്വേഷണം

Aswathi Kottiyoor

പക്ഷിപ്പനി: വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി വില്‍പനകള്‍ നിരോധിച്ചു

Aswathi Kottiyoor

മഹാരാജാസ് കോളജിലെ അക്രമം; 21 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

Aswathi Kottiyoor
WordPress Image Lightbox