24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ബ്യൂട്ടിപാര്‍ലറില്‍ കയറി പൗഡറും പൂശി ഫോട്ടോയെടുത്ത് നടപ്പാണ്’; ഡീന്‍ കുര്യാക്കോസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി എംഎം മണി
Uncategorized

ബ്യൂട്ടിപാര്‍ലറില്‍ കയറി പൗഡറും പൂശി ഫോട്ടോയെടുത്ത് നടപ്പാണ്’; ഡീന്‍ കുര്യാക്കോസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി എംഎം മണി

ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി എംഎം മണി. അനീഷ് രാജേന്ദ്രന്‍ അനുസ്മരണ ചടങ്ങിലാണ് വിവാദ പരാമര്‍ശം നടത്തിയത്. പ്രസംഗത്തില്‍ ഇടുക്കി മുന്‍ എംപി പി ജെ കുര്യനെതിരെയും അധിക്ഷേപ പരാമര്‍ശമുണ്ട്.

പൗഡറും പൂശി ബ്യൂട്ടിപാര്‍ലറില്‍ കയറി നടക്കുകയാണ് ഡീന്‍ കുര്യാക്കോസെന്നും, ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും എംഎം മണി വിമര്‍ശിച്ചു. ജനങ്ങള്‍ക്കിടയിലേക്ക് ഡീന്‍ ഇറങ്ങുന്നില്ല. ഫോട്ടോ എടുക്കല്‍ മാത്രമാണുള്ളത്, കെട്ടിവച്ച കാശ് പോലും കിട്ടില്ല, എന്നിട്ടാണിപ്പോള്‍ മത്സരിക്കാന്‍ വന്നതെന്നും മണി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതുമുതല്‍ ഡീന്‍ കുര്യാക്കോസിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട് എംഎം മണി.

Related posts

റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എഎംഎംഎയ്ക്ക് എതിരല്ല; സിദ്ദിഖ്

Aswathi Kottiyoor

ഡി​ഗ്രി സർട്ടിഫിക്കറ്റ് വാ​ഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി 20കാരിയെ എക്സ്പ്രസ് ഹൈവേയിൽ കാറിൽ ബലാത്സം​ഗം ചെയ്തു

Aswathi Kottiyoor

പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; വിദേശത്തേക്ക് മടങ്ങവേ എയർപോർട്ടിൽ വെച്ച് പിടികൂടി

Aswathi Kottiyoor
WordPress Image Lightbox