ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളും ശുപാര്‍ശയും സ്വാഗതം ചെയ്യുന്നു. ശുപാര്‍ശകള്‍ നടപ്പില്‍ വരുത്തണം. ഹേമകമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്‍ രണ്ട് വര്‍ഷം മുമ്പ് ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നു. അന്ന് നിര്‍ദേശങ്ങള്‍ ചോദിച്ചു. നിര്‍ദേശങ്ങള്‍ അറിയിച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴും സ്വാഗതം ചെയ്യുകയാണ് എഎംഎംഎ ചെയ്തത്. ഹര്‍ജിക്ക് പോയില്ല. എല്ലാവരും മനസ്സിലാക്കേണ്ട കാര്യം റിപ്പോര്‍ട്ട് അമ്മക്കെതിരായ റിപ്പോര്‍ട്ടല്ല.’
സംഘടനയുടെ പ്രതികരണം വൈകിയെന്ന പരാതി ഉയര്‍ന്നതായി മനസ്സിലാക്കുന്നുവെന്നും അമ്മയുടെ ഷോ കാരണമാണ് പ്രതികരണം വൈകിയതെന്നും സിദ്ദിഖ് പറഞ്ഞു.