24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; വിദേശത്തേക്ക് മടങ്ങവേ എയർപോർട്ടിൽ വെച്ച് പിടികൂടി
Uncategorized

പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; വിദേശത്തേക്ക് മടങ്ങവേ എയർപോർട്ടിൽ വെച്ച് പിടികൂടി

തലപ്പുഴ: പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശികളില്‍ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയ കേസില്‍ തൃശൂര്‍ സ്വദേശിയെ തലപ്പുഴ പൊലീസ് പിടികൂടി. വാടാനപ്പള്ളി, കാരമുക്ക്, കൊള്ളന്നൂര്‍ വീട്ടില്‍ സിബിന്‍ കെ. വര്‍ഗീസി(33)നെയാണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് വിദേശത്തായിരുന്ന പ്രതി തിരികെ നാട്ടിലെത്തി തിരിച്ചു പോകുമ്പോൾ പിടിയിലാകുന്നത്. തലപ്പുഴ, പേര്യ സ്വദേശിയായ മധ്യവയസ്‌കന്റെയും ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

2023 ഓഗസ്റ്റിലാണ് സംഭവം. ജോലി വാഗ്ദാനം ചെയ്ത് തലപ്പുഴ, പേര്യ സ്വദേശിയില്‍ നിന്ന് 2,50,622 രൂപയും, ഇയാളുടെ സുഹൃത്തില്‍ നിന്ന് 50000 രൂപയും പല തവണകളായി സിബിന്‍ കെ. വര്‍ഗീസ് വാങ്ങിയെങ്കിലും ജോലി തരപ്പെടുത്തി കൊടുക്കുകയോ വാങ്ങിയ തുക തിരികെ നല്‍കുകയോ ചെയ്തില്ല എന്നായിരുന്നു പരാതി. ഇന്‍സ്പെക്ടര്‍ എസ്.എച്ച്. കെ.പി ശ്രീഹരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. തലപ്പുഴ സബ് ഇന്‍സ്പെക്ടര്‍ എസ്.പി. ഷിബു, അസി. സബ് ഇന്‍സ്പെക്ടര്‍ ഷൈജു, സിവില്‍ പൊലീസ് ഓഫീസറായ രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related posts

‘കെ.എസ്.ആര്‍.ടി.സി ശമ്പളം വൈകുന്നു എന്നത് അടിസ്ഥാന രഹിതമായ ആരോപണം’: ഗതാഗത മന്ത്രി ആന്റണി രാജു

Aswathi Kottiyoor

വേനൽ മഴ കൂടുതൽ ശക്തമാകുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor

വീട്ടമ്മയെ പൊതുസ്ഥലത്തുവച്ച് കയറിപ്പിടിച്ചു, യുവാവിന് ആറുമാസം തടവും പിഴയും

Aswathi Kottiyoor
WordPress Image Lightbox