22 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങും, നിരവധി പേർ ഈ കെണിയിൽ വീണു, ജാഗ്രത
Uncategorized

രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങും, നിരവധി പേർ ഈ കെണിയിൽ വീണു, ജാഗ്രത

തിരുവനന്തപുരം: കെ എസ് ഇ ബിയിലെ വിവിധ തസ്തികകളിലേക്ക് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമെന്ന് മുന്നറിയിപ്പ്. രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേർ ഈ കെണിയിൽ വീണതായി അറിഞ്ഞെന്നും കെ എസ് ഇ ബി വ്യക്തമാക്കി.

കെ എസ് ഇ ബിയിലെ തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പി എസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്മെന്‍റ് എക്ചേഞ്ച് വഴിയാണ്. ഒരുകാരണവശാലും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നുമാണ് കെ എസ് ഇ ബിയുടെ അറിയിപ്പ്.

Related posts

ബന്ധുക്കൾ തമ്മിൽ വഴക്ക്, ഇടപെട്ട യുവാവിനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു, വധശ്രമം; 2 പേർ പിടിയിൽ

Aswathi Kottiyoor

ഹെെക്കോടതി ഉത്തരവുകൾ ഇനി മുതൽ മലയാളത്തിലും; പ്രാദേശിക ഭാഷയിൽ ആദ്യം.*

Aswathi Kottiyoor

രാവിലെ കടവിനടുത്ത് കണ്ടു, പിന്നെ കണ്ടെത്തിയത് യുവാവിന്‍റെ മൃതദേഹം; ചുഴലി വന്ന് വീണതാകാമെന്ന് നിഗമനം

Aswathi Kottiyoor
WordPress Image Lightbox