24.1 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • രാവിലെ കടവിനടുത്ത് കണ്ടു, പിന്നെ കണ്ടെത്തിയത് യുവാവിന്‍റെ മൃതദേഹം; ചുഴലി വന്ന് വീണതാകാമെന്ന് നിഗമനം
Uncategorized

രാവിലെ കടവിനടുത്ത് കണ്ടു, പിന്നെ കണ്ടെത്തിയത് യുവാവിന്‍റെ മൃതദേഹം; ചുഴലി വന്ന് വീണതാകാമെന്ന് നിഗമനം


ഹരിപ്പാട്: ആലപ്പുഴയിൽ കടവിനടുത്ത് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പള്ളിപ്പാട് നാലുകെട്ടും കവല കോളനിയിൽ ഭാസ്ക്കരൻ്റെ മകൻ രഞ്ജിത്തിനെ(37)യാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 6 മണി മുതലാണ് രഞ്ജിത്തിനെ കാണാതായത്. രാവിലെ നാലുകെട്ടും കവല കോളനി കടവിൽ രഞ്ജിത്തിനെ പരിസരവാസികൾ കണ്ടിരുന്നു. പിന്നീട് ഇയാളെ കാണാതാവുകയായിരുന്നു.

ഇടയ്ക്കിടെ ചുഴലി രോഗം വരുന്ന രഞ്ജിത്ത് അച്ചൻ കോവിലാറ്റിൽ വീണതാണെന്നുള്ള നിഗമനത്തിൽ ഹരിപ്പാട് പൊലീസും അഗ്നിശമന സേനയും എത്തി തെരച്ചിൽ നടത്തി മടങ്ങിയിരുന്നു. പിന്നീട് ഇന്ന് രാവിലെ 11.30 ഓടെ നാട്ടുകാർ നടത്തിയ തെരച്ചിലിനിടയിൽ കോളനിഭാഗത്ത് ആറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. അവിവാഹിതനാണ്. മാതാവ്: ലത. സഹോദരൻ: പ്രേംജിത്ത്.

Related posts

വയനാട്ടിലെ അരിവാൾ രോഗികളുടെ കൈ പിടിച്ച് സർക്കാർ; ന്യൂട്രീഷൻ കിറ്റ് കൂടാതെ പ്രത്യേക ഓണക്കിറ്റും നൽകും

Aswathi Kottiyoor

ആലുവ ചൂർണിക്കര പഞ്ചായത്തംഗം സി പി നൗഷാദ് അന്തരിച്ചു

Aswathi Kottiyoor

അടിപൊളി ശ്രീജേഷ്! ഇന്ത്യന്‍ ഗോള്‍കീപ്പറെ പ്രശംസകൊണ്ട് മൂടി സച്ചിന്‍; അതും മലയാളത്തില്‍

Aswathi Kottiyoor
WordPress Image Lightbox