27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കാഴ്ചാ പരിമിതിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റിൽ
Uncategorized

കാഴ്ചാ പരിമിതിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: കാഴ്ചാ പരിമിതിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. തേക്കുതോട് സ്വദേശി അനീഷ് (35) ആണ് പിടിയിലായത്. കാഴ്ചപരിമിതിയുള്ള പെൺകുട്ടിയേയും കുടുംബത്തെയും സഹായിക്കാം എന്ന് വ്യാജേന കുടുംബവുമായി ബന്ധം സ്ഥാപിച്ച ശേഷമാണ് ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ വകുപ്പ് ഉള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Related posts

കാട്ടുപന്നി കുറുകെ ചാടി; വയനാട്ടിൽ ഓട്ടോ മറിഞ്ഞ് നാലര വയസുകാരന് ദാരുണാന്ത്യം

Aswathi Kottiyoor

ഇടുക്കിയിൽ മരം മുറിക്കുന്നതിനിടെ കാൽവഴുതി നിലത്ത് വീണു, തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

കുവൈത്ത് അപകടം ദൗര്‍ഭാഗ്യകരം, ഞങ്ങളുടെ ഭാഗത്ത് തെറ്റില്ല, ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയില്ല: കെജി എബ്രഹാം

Aswathi Kottiyoor
WordPress Image Lightbox