23.8 C
Iritty, IN
September 29, 2024
  • Home
  • Uncategorized
  • മാനന്തവാടി പയ്യമ്പള്ളിയിൽ വന്യജീവി ആക്രമണം; തലയ്ക്ക് പരിക്കേറ്റയാൾ ആശുപത്രിയിൽ
Uncategorized

മാനന്തവാടി പയ്യമ്പള്ളിയിൽ വന്യജീവി ആക്രമണം; തലയ്ക്ക് പരിക്കേറ്റയാൾ ആശുപത്രിയിൽ

മാനന്തവാടി : വയനാട് മാനന്തവാടി പയ്യമ്പള്ളിയിൽ വന്യജീവി ആക്രമണം. നാട്ടുകാരനായ സുകു എന്നാ വ്യക്തിയെ ആണ് വന്യ ജീവി ആക്രമിച്ചത്. ഇന്ന് രാവിലെ ആറരയോടെ ആണ് സംഭവം. തലയ്ക്ക് പരിക്കേറ്റ സുകുവിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ചത് പുലിയാണെന്നാണ് നാട്ടുകാർ പറയുന്നത്.

എന്നാൽ, ഇക്കാര്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. സ്ഥലത്ത് വനംവകുപ്പ് പരിശോധന തുടങ്ങി. അതേസമയം, വന്യമൃഗശല്യം പെരുകിയ സാഹചര്യത്തിൽ കേരളം, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വനം മന്ത്രിമാരുടെ നിർണായക യോഗം ഇന്ന് ബന്ദിപ്പൂരിൽ ചേരും.

Related posts

3 ദിവസത്തിനുള്ളിൽ 30 കിലോമീറ്റർ സഞ്ചരിച്ചു; അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിൽ

വീട്ടുവളപ്പിൽ അപ്രതീക്ഷിത അപകടം; കഴുത്തിൽ കയർ കുരുങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

തൃശൂരിലെ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരുടെ മരണം; കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Aswathi Kottiyoor
WordPress Image Lightbox