23.8 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് അപകടം; 15 പേർ കടലിൽ വീണു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ
Uncategorized

വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് അപകടം; 15 പേർ കടലിൽ വീണു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് 15 പേർ കടലിൽ വീണു. കടലിൽ വീണ പതിനഞ്ച് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ, രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ ബ്രിഡ്ജിന്റെ പകുതിയോളം തകർന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു അപകടം. ആളുകൾ കൂടുതൽ കയറിയതാണ് അപകടകാരണമെന്നാണ് സൂചന.

തിരയടിച്ച് ബ്രിഡ്‌ജ് മറിഞ്ഞെന്നും ഇതിനേത്തുടർന്ന് അതിലുണ്ടായിരുന്ന ആളുകൾ കടലിൽ വീഴുകയായിരുന്നെന്നും ദൃക്സാക്ഷികൾ പറയുന്നു. കടലിൽ വീണ ആരെയും കാണാതായതായി റിപ്പോർട്ടില്ല. സംഭവം നടന്ന ഉടൻ തന്നെ രക്ഷ പ്രവർത്തനം നടന്നതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽപ്പെട്ടവരിൽ എട്ട് പേരെ വർക്കല താലൂക്ക് ആസ്‌പത്രിയിലും മൂന്ന് പേരെ എസ്.എൻ മിഷൻ ആസ്പത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരിൽ രണ്ട് കുട്ടികളുമുണ്ട്.

Related posts

’10 മണിക്ക് സൈറൺ മുഴങ്ങും, പരിഭ്രാന്തി വേണ്ട’: ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ നടക്കുന്നത് സൈറൺ ട്രയൽ റൺ

Aswathi Kottiyoor

ചൂടിൽ വിയർക്കും, കറണ്ട് ബില്ല് കണ്ടാലോ തളർന്നു വീഴും! വൈദ്യുതി ഉപഭോഗം വർധിച്ചതോടെ കറണ്ട് ബില്ലും ഇരട്ടിയായി

ആടുജീവിതത്തിന്‍റെ നൂറുകോടി സന്തോഷത്തിനൊപ്പം അമലപോളിന് ഗുജറാത്തില്‍ ബേബി ഷവര്‍

Aswathi Kottiyoor
WordPress Image Lightbox