22 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • കൊടും ചൂട്: അഞ്ചു ജില്ലകളിൽ ഞായറാഴ്‌ച വരെ യെല്ലോ അലർട്ട്
Uncategorized

കൊടും ചൂട്: അഞ്ചു ജില്ലകളിൽ ഞായറാഴ്‌ച വരെ യെല്ലോ അലർട്ട്

കണ്ണൂർ: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഇന്നു മുതൽ ഞായറാഴ്‌ച വരെ കൊടും ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.

പാലക്കാട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. മാർച്ച് 10 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്.

പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 10 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Related posts

‘രാഹുൽ ​ഗാന്ധി വയനാട് ഒഴിയും; നേട്ടത്തിൽ സന്തോഷം, വയനാട് വിടുന്നതിൽ ദുഃഖമുണ്ട്’: കെ സുധാകരൻ

Aswathi Kottiyoor

വീട്ടുകാരുടെ മുന്നിൽ വെച്ച് വ്യാപാരിയെ വെടിവെച്ച് കൊന്നു; തടയാനെത്തിയ അമ്മയ്ക്കും പരിക്ക്

Aswathi Kottiyoor

മൂന്ന് ജില്ലകളിൽ ഇന്ന് മഴ തകർത്തുപെയ്യും; സംസ്ഥാനത്തെങ്ങും അലേർട്ടുകൾ

Aswathi Kottiyoor
WordPress Image Lightbox