23.8 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • സിദ്ധാർത്ഥനെ ക്രൂരമായി മര്‍ദിച്ച സിൻജോ കരാട്ടെ ബ്ലാക്ക് ബെൽറ്റ്; കണ്ഠനാളം അമർത്തി,ദാഹജലം പോലും കുടിക്കാനായില്ല
Uncategorized

സിദ്ധാർത്ഥനെ ക്രൂരമായി മര്‍ദിച്ച സിൻജോ കരാട്ടെ ബ്ലാക്ക് ബെൽറ്റ്; കണ്ഠനാളം അമർത്തി,ദാഹജലം പോലും കുടിക്കാനായില്ല

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധ‍ാ‍‍ര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ച പ്രധാന പ്രതി സിൻജോ ജോൺസൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ് എന്ന് പൊലീസ്. കൈവിരലുകൾ കൊണ്ട് സിൻജോ കണ്ഠനാളം അമര്‍ത്തിയതോടെ സിദ്ധാര്‍ത്ഥന് ദാഹജലം പോലും ഇറക്കാൻ കഴിയാത്ത അവസ്ഥയായി. പ്രതിപ്പട്ടികയിലേക്ക് മറ്റുചിലർ ഉൾപ്പെടാനുള്ള സാധ്യതകൂടിയുണ്ട്.

സിദ്ധാര്‍ത്ഥൻ അനുഭവിച്ചത് കൊടും ക്രൂരതയാണെന്നാണ് വിദ്യാര്‍ത്ഥികൾ പൊലീസിന് നല്‍കുന്ന മൊഴി. കരാട്ടെയില്‍ ബ്ലാക്ക് ബെൽട്ടുനേടിയ പ്രധാനപ്രതി സിൻജോ ജോൺസൺ അഭ്യാസ മികവ് മുഴുവൻ സിദ്ധാര്‍ത്ഥനുമേൽ പ്രയോഗിച്ചു. ഒറ്റച്ചവിട്ടിന് താഴെയിട്ടു. ദേഹത്ത് തള്ളവിരൽ പ്രയോഗം. മ‍ര്‍മ്മം നന്നായി അറിയാവുന്ന സിൻജോയുടെ കണ്ണില്ലാ ക്രൂരത. പോസ്റ്റുമോ‍ര്‍ട്ടം റിപ്പോ‍ര്‍ട്ട് പ്രകാരം സിദ്ധാര്‍ത്ഥൻ ഭക്ഷണവും വെള്ളവും കഴിക്കാതെ അവശനായിരുന്നു. സിൻജോ കൈവിരലുകള്‍വെച്ച് കണ്ഠനാളം അമര്‍ത്തിയിരുന്നു. ഇതുണ്ടാക്കിയ ആഘാതം ചെറുതല്ല. വെള്ളം പോലും ഇറക്കാനായില്ലെന്ന് വിദ്യാര്‍ത്ഥികൾ പൊലീസിന് മൊഴി നൽകിയെന്നാണ് വിവരം. ആള്‍ക്കൂട്ട വിചാരണ പ്ലാൻ ചെയ്തതും സിഞ്ചോ. ഇത് തിരിച്ചിറിഞ്ഞാണ് സിൻജോയെ പൊലീസ് മുഖ്യപ്രതിയാക്കിയതും. ബെൽറ്റ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ചത് കാശിനാഥൻ. എല്ലാവരുടേയും പ്രീതി പിടിച്ചു പറ്റിയ വിദ്യാ‍ര്‍ത്ഥിയോടുള്ള അസൂയ കൂടി തല്ലിത്തീര്‍ത്തു എന്ന് വിദ്യാര്‍ത്തികളുടെ മൊഴികളിൽ നിന്ന് പൊലീസ് വായിച്ചെടുത്തു.

പതിനെട്ട് പ്രതികൾക്ക് ഒപ്പം വെറ്റിനറി കോളേജ് പുറത്താക്കിയ ഒരാൾ ഹാശിം ആണ്. മര്‍ദനം നടന്നിടത്തെല്ലാം ഹാശിമിൻ്റെ സാന്നിധ്യമുണ്ട്. പക്ഷേ, മറ്റുപ്രതികൾക്ക് എതിരെ കിട്ടിയതുപോലെ മൊഴി ഹാശിമിനെതിരെയില്ലെന്നാണ് പൊലീസ് ഭാഷ്യം. ഹാശിം ഇല്ലെങ്കിലും മറ്റ് ചിലര്‍ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടാനുള്ള സാധ്യതയുണ്ട്.

Related posts

കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കോടതിയിൽ ഹാജരായില്ല;

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്നും മഴ തുടരും, മലയോര മേഖലയിൽ കനത്തമഴ, മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്ട്

Aswathi Kottiyoor

‘പോസ്റ്റുമോർട്ടം സാങ്കേതികം മാത്രം, ഭാവിയിൽ ബന്ധുക്കൾക്ക് നിയമപരമായ പ്രശ്നം ഇല്ലാതിരിക്കാനാണ് നടപടി’: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox