23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ചുങ്കക്കുന്ന് ജി യു പി സ്കൂളിൽ 67ാമത് വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
Uncategorized

ചുങ്കക്കുന്ന് ജി യു പി സ്കൂളിൽ 67ാമത് വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

ചുങ്കക്കുന്ന്: ചുങ്കക്കുന്ന് ജി.യു പി സ്കൂളിൽ 67ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം പരിപാടി ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻ തുരുത്തിയിൽ അധ്യക്ഷത വഹിച്ചു. സി എ അബ്രഹാം മാസ്റ്റർ എന്റോണ്മെന്റ് വിതരണം സി എ ജോർജുകുട്ടി നിർവഹിച്ചു. ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ ഇന്ദിരാ ശ്രീധരൻ, ജീജാ ജോസഫ്, ഉഷ അശോക് കുമാർ, ബാബു മാങ്കോട്ടിൽ, തോമസ് പൊട്ടനാനിയിൽ, എന്നിവർ ഉപഹാര സമർപ്പണം നടത്തി. പ്രോഗ്രാം കമ്മിറ്റി കൺവീനർ സി സൗമ്യ, ജസ്റ്റിൻ ജെയിംസ്, സീൽസ് വർഗീസ്, സിന്ധു മാതിരoപള്ളി, കെ വി ഷാബു, സ്കൂൾ ലീഡർ പി എസ് അതുൽ, സി എ രശ്മി, തങ്കച്ചൻ പി ഡി, കെ എം ലൗജിത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

Related posts

കള്ളനെ പിടിച്ച് വാതിലും പൂട്ടി പൊലീസ് പോയി, രാവിലെ നോക്കിയപ്പോൾ അതാ വീട് തുറന്നുകിടക്കുന്നു! വമ്പൻ ട്വിസ്റ്റ്

Aswathi Kottiyoor

വരയാടുകളുടെ സർവേക്കെത്തിയ 2 ഉദ്യോ​ഗസ്ഥർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു

Aswathi Kottiyoor

ദുരന്തമുഖത്ത് ജീവന്‍റെ തുടിപ്പുതേടി ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകര്‍

Aswathi Kottiyoor
WordPress Image Lightbox