23.8 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • തെര‍ഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിർണായക നീക്കം;18 വയസിന് മുകളിലുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,000; ദില്ലി മന്ത്രി
Uncategorized

തെര‍ഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിർണായക നീക്കം;18 വയസിന് മുകളിലുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,000; ദില്ലി മന്ത്രി

ലോക്സഭാ തെര‍ഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിർണായക നീക്കവുമായി ദില്ലിയിലെ അരവിന്ദ് കെജ്രിവാൾ സർക്കാർ. സംസ്ഥാനത്തെ സ്ത്രീകൾക്ക് മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജനയിലൂടെ പ്രതിമാസം 1000 രൂപ നൽകുമെന്നാണ് ദില്ലി സർക്കാരിന്റെ പ്രഖ്യാപനം. ധനകാര്യ മന്ത്രിയായ ആതിഷിയാണ് സ്ത്രീകൾക്ക് 1000 രൂപ വിതരണം ചെയ്യുന്ന പദ്ധതി പ്രഖ്യാപിച്ചത്. മന്ത്രിയുടെ കന്നി ബജറ്റ് പ്രസംഗത്തിലാണ് പ്രസംഗം.

18ന് വയസ്സിന് മുകളിലുള്ള സ്ത്രീകളാണ് പദ്ധതിയുടെ ​ഗുണഭോക്താക്കൾ. 2024-25 സാമ്പത്തിക വർഷത്തിൽ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി ആതിഷി അറിയിച്ചു. തൻ്റെ ബജറ്റ് പ്രസംഗത്തിലാണ് ആതിഷിയുടെ പദ്ധതി പ്രഖ്യാപനം. 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ സ്ത്രീകൾക്കും കെജ്‌രിവാൾ സർക്കാർ പ്രതിമാസം 1,000 രൂപ നൽകും. മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന പ്രകാരമാണ് സ്ത്രീകൾക്ക് ഈ ആനുകൂല്യം നൽകുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള 76,000 കോടി രൂപയുടെ ബജറ്റ് ആണ് ഇന്ന് ദില്ലി നിയമസഭയിൽ ആതിഷി അവതരിപ്പിച്ചത്. ‘രാമരാജ്യ’ സ്വപ്നം സാക്ഷാത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ബജറ്റ് അവതരണത്തിനിടെ മന്ത്രി പറഞ്ഞു.

Related posts

കുസാറ്റ് ടെക് ഫെസ്റ്റിലെ അപകടം; സംഘാടനത്തിൽ ഗുരുതര വീഴ്ചയെന്ന് ഉപസമിതി റിപ്പോർട്ട്

Aswathi Kottiyoor

പരിസ്ഥിതി വാരാഘോഷം നടത്തി

Aswathi Kottiyoor

എല്‍ജെഡി ആർ.ജെ.ഡിയിൽ ലയിച്ചു; എം.വി. ശ്രേയാംസ് കുമാര്‍ സംസ്ഥാന പ്രസിഡന്റ്‌

Aswathi Kottiyoor
WordPress Image Lightbox