23.8 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ ആഴ്ച; ചികിത്സ തുടങ്ങി, പക്ഷേ…നോവായി 20കാരിയായ നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ മരണം
Uncategorized

രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ ആഴ്ച; ചികിത്സ തുടങ്ങി, പക്ഷേ…നോവായി 20കാരിയായ നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ മരണം

ലിവര്‍പൂള്‍: മലയാളി നഴ്സിങ് വിദ്യാര്‍ത്ഥിനി യുകെയില്‍ മരിച്ചു. ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ നഗരങ്ങള്‍ക്ക് സമീപമുള്ള വാറിങ്ടണില്‍ താമസിക്കുന്ന ബാബു മാമ്പള്ളി-ലൈജു ദമ്പതികളുടെ മകളായ മെറീന ബാബു (20) ആണ് മരിച്ചത്.രക്താര്‍ബുദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കീമോ തെറാപ്പി ആരംഭിച്ചതിന് പിന്നാലെയാണ് മെറീനയുടെ മരണം. ദിവസങ്ങളായി റോയല്‍ ലിവര്‍പൂള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററില്‍ മൂന്നാം വര്‍ഷം നഴ്സിങ് വിദ്യാര്‍ത്ഥിനിയാണ്. കോട്ടയം ചിങ്ങവനം സ്വദേശികളാണ് ബാബു മാമ്പള്ളിയും കുടുംബവും.മെറീനയുടെ മൂത്ത സഹോദരി മെര്‍ലിന്‍ ബാബു വാറിങ്ടണിൽ എന്‍എച്ച്എസ് ഹോസ്പിറ്റൽ ജീവനക്കാരിയാണ്.

Related posts

‘പത്മജയുമായി ഇനി ബന്ധമില്ല’, കരുണാകരന്റെ കുടുംബത്തില്‍നിന്ന് ഒരാളെ ബിജെപിക്ക് കിട്ടിയെന്നത് ദുഖകരം: മുരളീധരന്‍

Aswathi Kottiyoor

വണ്ടിപ്പെരിയാർ കേസ്: ഡിജിപിയുടെ വീട്ടുവളപ്പിൽ മഹിളാമോർച്ച പ്രവർത്തകരുടെ പ്രതിഷേധം

Aswathi Kottiyoor

ഇ പി ജയരാജനെ നീക്കിയ നടപടി അറിയില്ല, വിഷയം കൈകാര്യം ചെയ്യുന്നത് സംസ്ഥാന കമ്മിറ്റി; പ്രകാശ് കാരാട്ട്

Aswathi Kottiyoor
WordPress Image Lightbox