25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • നടുറോഡിൽ വാഹനം ഇടിച്ച് തെറിപ്പിച്ചു, ​ഗുരുതര പരിക്ക്, 11 കാരന്റെ മരണം ചികിത്സ കിട്ടാതെ?
Uncategorized

നടുറോഡിൽ വാഹനം ഇടിച്ച് തെറിപ്പിച്ചു, ​ഗുരുതര പരിക്ക്, 11 കാരന്റെ മരണം ചികിത്സ കിട്ടാതെ?

മലപ്പുറം: മലപ്പുറത്ത് 11 വയസുള്ള കുട്ടി മരിച്ചത് ചികിത്സ കിട്ടാത്തതിനാലെന്ന് ആരോപിച്ച് കുടുംബം. മലപ്പുറം കൊണ്ടോട്ടി മുണ്ടക്കുളത്ത് ബൈക്ക് ഇടിച്ചു തെറിച്ചുവീണ മുഹമ്മദ് ഷമാസിന് കോഴിക്കോട് മെഡിക്കൽ കോളജിൽ ആവശ്യമായ ചികിൽസ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മാതൃശിശുകേന്ദ്രത്തിൽ എത്തിച്ച കുട്ടി മരിച്ചത് ആറര മണിക്കൂറിന് ശേഷമാണ്.

ഡോക്ടർ പരിശോധിച്ചതു പോലും 2 മണിക്കൂറിന് ശേഷമാണെന്നും ഇവർ പരാതിപ്പെടുന്നു. പനിബാധിതരെ പ്രവേശിപ്പിക്കുന്ന വാർഡിലാണ് ആറര മണിക്കൂർ കുട്ടിയെ കിടത്തിയത്. വാരിയെല്ല് ഒടിഞ്ഞതും ശ്വാസകോശത്തിനേറ്റ ഗുരുതര പരിക്കും മനസിലാക്കിയത് മണിക്കൂറുകൾക്ക് ശേഷമാണെന്നും കുടുംബം ചൂണ്ടിക്കാണിക്കുന്നു. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിയ്ക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.

Related posts

‘ആദിത്യ എല്‍ 1 വിക്ഷേപണം ഉടനുണ്ടാകും; രാജ്യത്തിന് പുരോഗതിയുണ്ടാക്കുക ലക്ഷ്യം’; എസ് സോമനാഥ്

Aswathi Kottiyoor

ഇന്ത്യയിൽ തന്നെ ആദ്യം; 80 കുട്ടികൾക്ക്‌ 100 കോടി വിലവരുന്ന മരുന്ന്‌ സൗജന്യമായി നൽകി കേരളം, വലിയ മാതൃക

Aswathi Kottiyoor

പഠനം സംബന്ധിച്ച് അമ്മയുമായി തർക്കം, സെക്യൂരിറ്റി ജീവനക്കാരനായ പിതാവിന്റെ തോക്കുപയോഗിച്ച് ജീവനൊടുക്കി 19കാരന്‍

Aswathi Kottiyoor
WordPress Image Lightbox