കോട്ടയം: പാലാ നഗരസഭയിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തോൽവി. എൽഡിഎഫിന് ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥിരം സമിതിയിൽ യുഡിഎഫ് അംഗം നറുക്കെടുപ്പിലൂടെ അധ്യക്ഷയായി. എയർ പോഡ് മോഷണത്തിലെ പരാതിക്കാരൻ ജോസ് ചീരങ്കുഴിയാണ് തോറ്റത്. എയർ പോഡ് മോഷണത്തിൽ ആരോപണ വിധേയനായ സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം വോട്ടിംഗിൽ നിന്ന് വിട്ടു നിന്നതോടെ വോട്ട് നില തുല്യ നിലയിലായി. ഇതോടെയാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. നറുക്കെടുപ്പിൽ യുഡിഎഫ് അംഗം ജയിച്ചതോടെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് കൗൺസിലർ തോറ്റു. എയർ പോഡ് മോഷണം ഒതുക്കി തീർക്കാത്തതിന്റെ പേരിലാണ് സി പി എം അംഗങ്ങൾ തന്നെ തോൽപ്പിച്ചതെന്ന് ജോസ് ചീരങ്കുഴി വിമര്‍ശിച്ചു.