23.8 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • വന്യജീവി ആക്രമണം: അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്ക് കത്തയക്കാൻ സർക്കാരിനോട് ആവശ്യപ്പെടും; രാഹുൽ ഗാന്ധി
Uncategorized

വന്യജീവി ആക്രമണം: അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്ക് കത്തയക്കാൻ സർക്കാരിനോട് ആവശ്യപ്പെടും; രാഹുൽ ഗാന്ധി

കൽപ്പറ്റ: വന്യജീവി ആക്രമണം നേരിടുന്ന വയനാട് ജില്ലയുമായി വനാതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്ക് കത്ത് നൽകാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് രാഹുൽ ഗാന്ധി എംപി. അന്തർ സംസ്ഥാന വനാതിർത്തിയിലെ ജനവാസ കേന്ദ്രങ്ങളിൽ വന്യജീവികൾ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് തമിഴ്നാട്- കർണ്ണാട അധികൃതരുമായി ചർച്ച നടത്തിയതായും ഔദ്യോഗിക തലത്തിൽ അന്തർ സംസ്ഥാന സർക്കാറിന് കത്ത് നൽകാനും ജില്ലാ കളക്ടർക്ക് രാഹുൽ ഗാന്ധി എം.പി നിർദേശം നൽകി.

ജില്ലയിൽ വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായം ഒരു മാസത്തിനകം തന്നെ നൽകാൻ റവന്യൂ – വനം വകുപ്പുകൾ ഇടപെടൽ നടത്തണമെന്നും എം.പി പറഞ്ഞു. ജില്ലയിൽ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടവരുടെ വീട് സന്ദർശിച്ച് തോൽപ്പെട്ടി, പുളിഞ്ഞാൽ എന്നിവിടങ്ങളിൽ കാട്ടാനാക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബാഗംങ്ങളെ നേരിൽ കണ്ട ശേഷം കൽപ്പറ്റ പി.ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

മാനന്തവാടി ഗവ മെഡിക്കൽ കോളെജിൽ വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ ചികിത്സക്ക് എത്തുന്നവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കണം. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ക്യാമറ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാൻ അധികൃതർക്ക് എം.പി നിർദ്ദേശം നൽകി. രാഹുൽ ഗാന്ധി എം.പി യുടെ അധ്യക്ഷതയിൽ കൽപ്പറ്റ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ കെ.സി വേണു ഗോപാൽ എം.പി, എം.എൽ.എ മാരായ ടി.സിദ്ധീഖ്, ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ ഡോ. രേണു രാജ്, ജില്ലാ പോലീസ് മേധാവി ടി.നാരായണൻ, സബ് കളക്ടർ മിസൽ സാഗർ ഭരത്, എ.ഡി.എം കെ. ദേവകി, സൗത്ത് ഡി.എഫ്.ഒ ഷജ്ന കരീം, നോർത്ത് ഡിഎഫ്.ഒ മാർട്ടിൻ ലോവൽ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related posts

പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ ഓഗസ്റ്റ് 2, 3 തീയതികളിൽ

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് വേറിട്ട പ്രതിഷേധവുമായി യുവാവ്

Aswathi Kottiyoor

കണ്ണിലെ ഇരുട്ടിൽ സം​ഗീതത്തിന്റെ വെളിച്ചം നിറച്ച് ആര്യ

Aswathi Kottiyoor
WordPress Image Lightbox