27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഡിവൈഡറിൽ ഇടിച്ച് ഇരുചക്രവാഹനം നിയന്ത്രണം തെറ്റി; അപകടത്തിൽ യുവതി മരിച്ചു
Uncategorized

ഡിവൈഡറിൽ ഇടിച്ച് ഇരുചക്രവാഹനം നിയന്ത്രണം തെറ്റി; അപകടത്തിൽ യുവതി മരിച്ചു

കൊല്ലം: കല്ലമ്പലം ദേശീയപാതയിൽ ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് യുവതി മരിച്ചു. കല്ലമ്പലം മുല്ലമംഗലത്ത് വൈഗലാൻഡിൽ ശ്രീലക്ഷ്മിയാണ് (28) മരണപ്പെട്ടത്. ഭർത്താവിനും കുട്ടികൾക്കും ഒപ്പം പാരിപ്പള്ളി ക്ഷേത്രോത്സവം കണ്ട് മടങ്ങവെയാണ് അപകടം. ഇന്നലെ രാത്രി 11.30നാണ് സംഭവം. ദേശീയപാത വികസനത്തോടനുബന്ധിച്ച് താൽക്കാലികമായി കെട്ടിയിരുന്ന ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം തെറ്റിയാണ് വണ്ടി അപകടത്തിൽപ്പെട്ടത്. ശ്രീലക്ഷ്മിയുടെ ഒന്നര വയസ്സും ആറു വയസ്സും പ്രായമുള്ള രണ്ടു കുട്ടികൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷ്മിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്ഥിരം അപകടമേഖലയിലാണ് അപകടമുണ്ടായിരിക്കുന്നത്.

Related posts

വയനാടിന് കൈത്താങ്ങ്; കൊട്ടിയൂർ ശ്രീനാരായണ എൽ പി സ്കൂളിലെ വിദ്യാർഥികൾ ദുരിതാശ്വാസ ഫണ്ട് കൈമാറി

Aswathi Kottiyoor

നവകേരള സദസിനുള്ള സ്പോൺസർഷിപ്പ്, 2,30,000 രൂപ മിച്ചം വന്നു; വീതിച്ച് നൽകി മന്ത്രി, ഒരുപാട് പേർക്ക് സഹായമാകും

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖ മഹോത്സവം; ഹരിത പ്രോട്ടോകോളിൽ നടത്തും

Aswathi Kottiyoor
WordPress Image Lightbox