24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സെന്‍റ് ഓഫ് ‘കളറാക്കാൻ’ ആഡംബര വാഹനം! മതിലിലിടിച്ച് തക‍ർന്നു, അപകടത്തിൽ വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
Uncategorized

സെന്‍റ് ഓഫ് ‘കളറാക്കാൻ’ ആഡംബര വാഹനം! മതിലിലിടിച്ച് തക‍ർന്നു, അപകടത്തിൽ വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

പാലക്കാട്: സെന്‍റ് ഓഫ് ആഘോഷത്തിന് വാടകയ്ക്ക് എടുത്ത ആഡംബര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. പാലക്കാട് ചാലിശ്ശേരിയിലാണ് സംഭവം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ചാലിശ്ശേരി സ്കൂളിലെ ഒരു സംഘം വിദ്യാർത്ഥികൾ ആണ് അപകടത്തിൽപ്പെട്ടത്. സെന്‍റ് ഓഫ് ആഘോഷത്തിനായി വാടകയ്ക്ക് എടുത്ത ടൊയോട്ട ഫോർച്യൂണർ എസ്‍യുവി മതിലിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ചാലിശ്ശേരി കുളത്താണ് അമ്പലത്തിന് സമീപം വെച്ചാണ് അപകടമുണ്ടായത്. അപകട സമയത്ത് വാഹനത്തിൽ അഞ്ചോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. അപകടത്തെതുടര്‍ന്ന് വാഹനത്തിന് കാര്യമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. തകര്‍ന്ന വാഹനം ക്രെയിൻ ഉപയോഗിച്ചാണ് ഉയര്‍ത്തിയത്. തലനാരിഴയ്ക്കാണ് വിദ്യാര്‍ത്ഥികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

Related posts

കടുവ കൊണ്ടുപോയെന്ന് കരുതിയ ആടിനെ തിരിച്ചു കിട്ടി.

Aswathi Kottiyoor

പ്ലസ് ടു കോഴക്കേസ് സാക്ഷികൾ ലീഗുകാര്‍, രാഷ്ട്രീയ പ്രേരിതമായ കേസല്ല: ഷാജിയുടെ വാദങ്ങൾ തള്ളി സംസ്ഥാന സര്‍ക്കാര്‍

Aswathi Kottiyoor

അമ്മയെ വെടിവച്ചും ഭാര്യയെ തലയ്ക്കടിച്ചും കൊലപ്പെടുത്തി; മൂന്ന് മക്കളേയും കൊന്ന് ​ഗൃഹനാഥൻ ജീവനൊടുക്കി

Aswathi Kottiyoor
WordPress Image Lightbox