24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞിക്കായി സർക്കാർ നൽകിയ അരി കടത്തുന്ന ദൃശ്യം പുറത്ത്; മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി
Uncategorized

വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞിക്കായി സർക്കാർ നൽകിയ അരി കടത്തുന്ന ദൃശ്യം പുറത്ത്; മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി

വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞിക്കായി സർക്കാർ നൽകിയ അരി കടത്തിയതായി പരാതി. മലപ്പുറം മൊറയൂർ VHM ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. രാത്രി അരി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ഉൾപെടുത്തിയാണ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിരിക്കുന്നത്.

ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് അരിച്ചാക്കുകൾ കടത്തിയത് സ്വകാര്യ വാഹനത്തിലാണ്. അരിക്കടത്തിന് പിന്നിൽ സ്‌കൂളിലെ അധ്യാപകൻ തന്നെയന്നാണ് ആരോപണം. സംഭവത്തെപ്പറ്റി പഞ്ചായത്തംഗം തന്നെയാണ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകിയത്.എന്നാൽ ഈ ആരോപണം നിഷേധിച്ച് സ്‌കൂൾ അധികൃതർ രം​ഗത്തെത്തി. ആരോപണം വാസ്തവ വിരുദ്ധമാണെന്നും രാത്രി അരി കൊണ്ടുപോകുന്ന ദൃശ്യങ്ങളെ കുറിച്ച് അറിയില്ലെന്നുമാണ് സ്‌കൂൾ അധികൃതർ പറയുന്നത്. എല്ലാ കണക്കുകളും കൃത്യമെന്നും ആർക്കും പരിശോധിക്കാമെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കുന്നു.

Related posts

‘ചാടുകയോ വീഴുകയോ ചെയ്യാം, ഞെട്ടിക്കുന്ന ചലനങ്ങൾ ഒഴിവാക്കണം’; വളർത്തുമൃഗങ്ങളുമായുള്ള യാത്രകളെ കുറിച്ച് എംവിഡി

Aswathi Kottiyoor

അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം; ബൈക്ക് നിര്‍ത്താതെ പോയി

Aswathi Kottiyoor

നീറ്റ് ചോദ്യപേപ്പർ ചോർന്ന് കിട്ടിയെന്ന് വിദ്യാർത്ഥി; മൊഴി നൽകിയത് ബീഹാർ സ്വദേശിയായ 22കാരൻ, ഹർജികൾ കോടതിയിൽ

Aswathi Kottiyoor
WordPress Image Lightbox