24.6 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • ‘എക്‌സാലോജിക്’ വീണ്ടും കുരുക്കില്‍; വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം
Uncategorized

‘എക്‌സാലോജിക്’ വീണ്ടും കുരുക്കില്‍; വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം. കോര്‍പറേറ്റ് കാര്യമന്ത്രാലയമാണ് എക്‌സാലോജിക് കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. സിഎംആര്‍എലും എക്‌സാലോജികും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുക.സിഎംആര്‍എലിനൊപ്പം കെഎസ്‌ഐഡിസിയും അന്വേഷണ പരിധിയിലുണ്ട്. നേരത്തെയുണ്ടായ മാസപ്പടി വിവാദത്തിലെ കണ്ടെത്തലിന് പിന്നാലെയാണ് കേന്ദ്ര അന്വേഷണം. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. മൂന്നംഗ സംഘം നടത്തുന്ന അന്വേഷണത്തില്‍ നാല് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

Related posts

ഗ്യാസ് സിലിണ്ടര്‍ ശരിയാക്കാനെത്തി, വീട്ടമ്മയെ കടന്നുപിടിച്ചു; അയൽവാസി അറസ്റ്റില്‍

Aswathi Kottiyoor

ദിവസങ്ങള്‍ക്ക് മുന്‍പ് വിദേശത്ത് നിന്നെത്തിയ യുവാവ് റോഡരികില്‍ മരിച്ച നിലയില്‍

Aswathi Kottiyoor

കേരള മാതൃകയിൽ എഐ ക്യാമറകള്‍ സ്ഥാപിക്കാൻ മഹാരാഷ്ട്ര’ ;പ്രവർത്തനം പഠിക്കാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ എത്തി

Aswathi Kottiyoor
WordPress Image Lightbox