24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങവെ അപകടത്തിൽ പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് സര്‍ക്കാര്‍ സഹായം
Uncategorized

കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങവെ അപകടത്തിൽ പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് സര്‍ക്കാര്‍ സഹായം

കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ മത്സരാർത്ഥിക്ക് താങ്ങായി സംസ്ഥാന സർക്കാർ. ട്രെയിന്‍ യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് എച്ച് എസ് എസിലെ മുഹമ്മദ് ഫൈസലിന്‍റെ ചികിത്സയ്ക്കായി 50,000 രൂപ അനുവദിച്ച വിവരം മന്ത്രി വി ശിവൻകുട്ടിയാണ് അറിയിച്ചത്. കലോത്സവത്തിന്‍റെ സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.ട്രെയിനിൽ ഉറങ്ങവെ അബദ്ധത്തിന് കാല് പുറത്തുപോയതാണ് മുഹമ്മദ് ഫൈസലിന് പരിക്കേറ്റത്. അപകടത്തിൽ ഫൈസലിന്‍റെ കാലിലെ അഞ്ച് വിരലുകളും ചതഞ്ഞരഞ്ഞു. ഉറക്കത്തിനിടെ വാതിൽ വഴി ട്രെയിനിന്‍റെ പുറത്തേക്ക് ആയ കാലുകൾ മരക്കുറ്റിയിലോ പോസ്റ്റിലോ ഇടിച്ചാകാം അപകടമെന്നാണ് നിഗമനം. കുട്ടി ഇപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എച്ച് എസ് വിഭാഗം വട്ടപ്പാട്ട് മത്സരത്തിൽ പുതു മണവാളനായി വേഷമിട്ട് എ ഗ്രേഡ് കിട്ടി മടങ്ങും വഴി ശാസ്താംകോട്ടയിൽ വെച്ചായിരുന്നു അപകടം.

Related posts

സഞ്ജുവിന് കണക്ക് തീര്‍ക്കാനുള്ള അവസരം! ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയില്‍ പരിഗണിക്കുക ഓപ്പണറായി

Aswathi Kottiyoor

സാനിറ്റൈസര്‍ ഉപയോഗിച്ച് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Aswathi Kottiyoor

മഹേഷ് അയ്യര്‍ മടങ്ങി; ഏവരെയും ഞെട്ടിച്ച ജീവിതകഥ വൈറലായതിന് പിന്നാലെ മരണം…

Aswathi Kottiyoor
WordPress Image Lightbox