27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മുഖ്യമന്ത്രി തറക്കല്ലിട്ട് മടങ്ങിയിട്ട് 4 വർഷം; നിർമാണം നിലച്ചു, ‘പശുത്തൊഴുത്തായി’ മാറി ലൈഫ് മിഷന്‍ പദ്ധതി
Uncategorized

മുഖ്യമന്ത്രി തറക്കല്ലിട്ട് മടങ്ങിയിട്ട് 4 വർഷം; നിർമാണം നിലച്ചു, ‘പശുത്തൊഴുത്തായി’ മാറി ലൈഫ് മിഷന്‍ പദ്ധതി

ആലപ്പുഴ: ലൈഫ് മിഷന്‍ പദ്ധതി പാതിവഴിയില്‍ നിലച്ചതോടെ പശുക്കള്‍ക്ക് മേയാനുള്ള സ്ഥലമായി ആലപ്പുഴയിലെ പറവൂരിലെ കാടുമൂടിയ പ്രദേശം. പയലിംഗ് മാത്രം പൂര്‍ത്തിയായ സ്ഥലമിപ്പോള്‍ പശുക്കളെ കെട്ടിയുന്ന ‘തൊഴുത്തായി’ മാറിയിരിക്കുകയാണ്. നാലു വര്‍ഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ട പദ്ധതിയാണ് പാതി വഴിയില്‍ നിലച്ചത്. തല ചായ്ക്കാന്‍ ഇടം തേടി നൂറ് കണക്കിനാളുകള്‍ കാത്തിരിക്കുമ്പോഴാണ് അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും പ്രതീകമായി ഈ പദ്ധതി മാറിയിരിക്കുന്നത്.ആലപ്പുഴ ദേശീയപാതയില്‍ പറവൂരില്‍ നിന്ന് 50 മീറ്റര്‍ അകത്തോട്ട് ചെന്നാല്‍ പാതിവഴിയില്‍ നിലച്ച ലൈഫ് മിഷന്‍ പദ്ധതി പ്രദേശം കാണാം. കാടും പുല്ലും നിറഞ്ഞ പ്രദേശത്ത് എത്തിയാല്‍ പശുക്കള്‍മ മേയുന്നതാണ് ആദ്യം കാണാനാകുക.

2020 ജനുവരി എട്ടിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവിടെ ലൈഫ് മിഷന്‍ പദ്ധതിക്ക് തറക്കല്ലിട്ടത്. തറക്കല്ലിട്ടതിന്‍റെ ശിലാഫലകം പോലും കാടിനുള്ളിലായ അവസ്ഥയാണ്. വമ്പന്‍ വാഗ്ധാനങ്ങള്‍ നല്‍കിയായിരുന്നു അന്ന് തറക്കല്ലിടല്‍ ചടങ്ങ് നടന്നത്. രണ്ട് കെട്ടിടസമുച്ചയങ്ങളിലായി 153 കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ഫ്ലാറ്റുകള്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. 28 കോടി രൂപക്ക് ഹൈദരാബാദിലെ പെണ്ണാര്‍ ഇന്‍ഡസ്ട്രീസിനാണ് കരാറും നല്‍കിയിരുന്നത്. എന്നാല്‍, മൂന്നോ നാലോ മാസം മാത്രമാണ് ജോലി നടന്നത്. പൈലിംഗ് മാത്രമാണ് ആകെ പൂര്‍ത്തിയായത്. പല തവണ കരാറുകാരന് നോട്ടീസ് നല്കി അധികൃതര്‍ കൈകഴുകി. നിര്‍മാണം നിലച്ചതോടെ ഒടുവില്‍ കരാറും റദ്ദാക്കി. ഇന്നല്ലെങ്കില് നാളെ തല ചായ്ക്കാന്‍ ഒരു കൂരക്കായി കാത്തിരുന്നവര്‍ ഇതോടെ പെരുംവഴിയിലായി. ആരും നോക്കാനില്ലാതെ വന്നതോടെ നിര്‍മാണസാമഗ്രികള്‍ സാമൂഹ്യവിരുദ്ധര്‍ കടത്തുകയും ചെയ്തു.

Related posts

കാസര്‍ഗോഡ് പള്ളത്തടുക്കയില്‍ സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവം: ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

Aswathi Kottiyoor

*വയനാട്ടിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; അപകടത്തിൽപ്പെട്ടത് കണ്ണൂർ കാസർകോട് സ്വദേശികൾ

Aswathi Kottiyoor

എന്തൊരു ക്രൂരത! പാലക്കാട്ടെ ബംഗ്ലാമേടിൽ കായ്ക്കാറായ 60 കവുങ്ങുകൾ വെട്ടിനശിപ്പിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox