24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • പൊലീസുകാരൻ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ആശുപത്രി കെട്ടിടത്തിന് സമീപം, സംഭവം കാസർകോ‍ട്
Uncategorized

പൊലീസുകാരൻ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ആശുപത്രി കെട്ടിടത്തിന് സമീപം, സംഭവം കാസർകോ‍ട്

കാസർകോട്: കാസർകോട് പൊലീസുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. എ.ആർ ക്യാമ്പിലെ സി പി ഒ ആലപ്പുഴ സ്വദേശി സുധീഷ് ( 40 ) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ കറന്തക്കാട് താളിപടപ്പിലെ പൂട്ടി കിടക്കുന്ന പഴയ ആശുപത്രി കെട്ടിടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കുറച്ചു ദിവസമായി സുധീഷ് ജോലിക്കെത്തുന്നുണ്ടായിരുന്നില്ല. അവധിക്ക് അപേക്ഷയും നല്‍കിയിരുന്നില്ല. കടുത്ത മദ്യപാനി ആയിരുന്ന സുധീഷ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രാധമിക നിഗമനം. കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. പൊലീസ് നായയും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി.

കഴിഞ്ഞ മാസം 21 ന് തൃശ്ശൂരിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തൃശ്ശൂർ എ.ആർ. ക്യാംപിലെ ഡ്രൈവറായ സിവിൽ പൊലീസ് ഓഫീസർ പെരുമ്പിള്ളിശേരി സ്വദേശി ആദിഷ് (40)നെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിറ്റി പൊലീസ് കൺട്രോൾ റൂമിലെ ഡ്രൈവറായിരുന്നു ആദിഷ്. ഇയാൾ ദീർഘകാലമായി അവധിയിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

പെരുമ്പിള്ളിശ്ശേരിയിലുള്ള വീട്ടിൽ ആണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂർ സിറ്റി കൺട്രോൾ റൂമിൽ ഡ്രൈവറായി ജോലി ചെയ്തുവരവേ 2022 ഒക്ടോബര്‍ മുതല്‍ ആദിഷ് അവധിയിലായിരുന്നു. കാരണം ബോധിപ്പിക്കാതെ തുടര്‍ച്ചയായി ജോലിക്ക് ഹാജരാകാത്തതിന് പൊലീസ് സേനയിൽ നിന്ന് ‘ഡെസർട്ടഡ്’ ആയിരുന്നു ആദിഷ്.

Related posts

ഒഴുകി നടന്ന ബോട്ടിൽ നിന്ന് ദുർഗന്ധം, കണ്ടെത്തിയത് 30ലേറെ മൃതദേഹം, മിക്കവയും തിരിച്ചറിയാനാവാത്ത നിലയിൽ

Aswathi Kottiyoor

കിടിലൻ ആപ്പുമായി കൊട്ടിയൂർ കൃഷിഭവൻ,കാര്‍ഷിക മേഖലയിലെ തൊഴിലാളി ലഭ്യത കുറവ് ഇനി മറന്നേക്കൂ.

Aswathi Kottiyoor

പിണറായിയുടെ വിമർശനം; പ്രതികരിക്കാനില്ല, ഞാനെന്നും ഇടതുപക്ഷത്തോടൊപ്പം’: ഗീവർഗീസ് മാർ കൂറിലോസ്

Aswathi Kottiyoor
WordPress Image Lightbox