25.6 C
Iritty, IN
May 16, 2024
  • Home
  • Uncategorized
  • ലക്ഷങ്ങൾ കെട്ടിവെക്കണം; 5 സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ, ഉപഭോക്താക്കളെ ബാധിക്കുമോ?
Uncategorized

ലക്ഷങ്ങൾ കെട്ടിവെക്കണം; 5 സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ, ഉപഭോക്താക്കളെ ബാധിക്കുമോ?

മുംബൈ: രാജ്യത്തെ 5 സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. ജനുവരി 4-ന് റിസർവ് ബാങ്ക് നൽകിയ വിവരമനുസരിച്ച്, കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്, ശ്രീ ഭാരത് കോ-ഓപ്പറേറ്റീവ് ബാങ്ക്, ദി ലിംഡി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, ദി സങ്കേദ നാഗരിക് കോ – ഓപ്പറേറ്റീവ് ബാങ്ക്. ഭുജ് കൊമേഴ്‌സ്യൽ കോ-ഓപ്പറേറ്റീവ് എന്നിവയ്ക്കാണ് റിസർവ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നത്.ഈ ബാങ്കുകൾക്കെല്ലാം പണപ്പിഴയാണ് ചുമത്തിയിരിക്കുന്നത്. 50,000 മുതൽ 5 ലക്ഷം രൂപ വരെയാണ് സെൻട്രൽ ബാങ്ക് പിഴ ചുമത്തിയിരിക്കുന്നത്.

രാജ്യത്തെ എല്ലാ ബാങ്കുകളുടെയും പ്രവർത്തനം റിസർവ് ബാങ്ക് ആണ് നിരീക്ഷിക്കുന്നത്. ആർബിഐയുടെ നിയമങ്ങൾ പാലിക്കാതിരിക്കുകയോ മാനദണ്ഡങ്ങൾ തെറ്റിക്കുകയോ ചെയ്താൽ ബാങ്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചിലപ്പോൾ ലക്ഷങ്ങൾ പിഴ ഈടാക്കുകയും ചെയ്യും.

ശ്രീ ഭാരത് കോ ഓപ്പറേറ്റീവ് ബാങ്കിനും സങ്കേദ നാഗരിക് സഹകരണ ബാങ്കിനും 5 ലക്ഷം രൂപ വീതം ആർബിഐ പിഴ ചുമത്തി. ബാങ്കിന്റെ ഡയറക്ടർമാർ പലയിടത്തും ലോൺ ഗ്യാരന്റർമാരായി മാറിയതിനാലാണ് സങ്കേദ നാഗ്രിക് സഹകാരി ബാങ്കിനെതിരെ ആർബിഐ ഈ നടപടി സ്വീകരിച്ചത്, ഇത് ആർബിഐ ചട്ടങ്ങളുടെ ലംഘനമാണ്. മാത്രമല്ല, രണ്ട് ബാങ്കുകൾ തമ്മിലുള്ള മൊത്തം എക്സ്പോഷർ പരിധിയുടെ നിയമവും ബാങ്ക് ലംഘിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ആർബിഐ ബാങ്കിന് പിഴ ചുമത്തിയത്.

ശ്രീ ഭാരത് സഹകരണ ബാങ്കിന് പിഴ ചുമത്താൻ കാരണം, ന്റർ ബാങ്ക് ഗ്രോസ് എക്‌സ്‌പോഷർ ലിമിറ്റിന്റെ നിയമങ്ങൾ പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്ന് ആർബിഐ അന്വേഷണത്തിൽ കണ്ടെത്തിയതാണ്. ഇതോടൊപ്പം ടേം ഡെപ്പോസിറ്റ് സ്കീമിന്റെ പലിശ അടയ്ക്കാനും ബാങ്ക് കാലതാമസം വരുത്തി. ഇതിനുപുറമെ, കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിനും ദി ഭുജ് കൊമേഴ്‌സ്യൽ കോ-ഓപ്പറേറ്റീവ് ബാങ്കിനും 1.50 ലക്ഷം രൂപ വീതം ആർബിഐ പിഴ ചുമത്തി. ദി ലിംഡി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന് 50,000 രൂപയും പിഴ ചുമത്തി.

Related posts

ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് ഒന്നര കോടിയുമായി മലയാളി ജീവനക്കാരൻ മുങ്ങി

Aswathi Kottiyoor

മലയാളത്തിന്റെ വാനമ്പാടി കെ.എസ്‌. ചിത്രക്ക്‌ ഇന്ന്‌ 60-ാം പിറന്നാൾ

Aswathi Kottiyoor

ആലപ്പുഴയിൽ ശോഭ സുരേന്ദ്രന്റെ പ്രചാരണം; നേരിട്ട് ഇടപെട്ട് ബിജെപി ദേശീയ നേതൃത്വം

Aswathi Kottiyoor
WordPress Image Lightbox