30.9 C
Iritty, IN
May 14, 2024
  • Home
  • Uncategorized
  • കിടിലൻ ആപ്പുമായി കൊട്ടിയൂർ കൃഷിഭവൻ,കാര്‍ഷിക മേഖലയിലെ തൊഴിലാളി ലഭ്യത കുറവ് ഇനി മറന്നേക്കൂ.
Uncategorized

കിടിലൻ ആപ്പുമായി കൊട്ടിയൂർ കൃഷിഭവൻ,കാര്‍ഷിക മേഖലയിലെ തൊഴിലാളി ലഭ്യത കുറവ് ഇനി മറന്നേക്കൂ.

കൊട്ടിയൂർ:കാര്‍ഷിക മേഖലയിലെ തൊഴിലാളി ലഭ്യത കുറവ് ഇനി മറന്നേക്കൂ.അടിപൊളി ആപ്ലിക്കേഷനുമായി കൊട്ടിയൂര്‍ കൃഷിഭവന്‍.പുല്‍പ്പള്ളി സ്വദേശിയും കൊട്ടിയൂര്‍ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റുമായ സന്തോഷ് ആണ് കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.അഞ്ചുവർഷം മുമ്പ് സന്തോഷിന്റെ മനസിലുള്ള ആശയമാണ് ആപ്ലിക്കേഷൻ രൂപത്തിൽ പുറത്തുവന്നത്. സന്തോഷിന്റെ സുഹൃത്തുക്കളായ സിറിൽ, അശ്വിൻ എന്നിവരാണ് ആപ്ലിക്കേഷൻ രൂപീകരണത്തിന് പിന്നിൽ. കർഷക തൊഴിലാളികളും തൊഴിലുടമകളും പരമാവധി ആപ്ലിക്കേഷൻ പ്രയോജനപ്പെടുത്തുക വഴി പഞ്ചായത്തിൽ ഒരു പരിധിവരെ തൊഴിലാളി ലഭ്യത കുറവിന് പരിഹാരമാകും എന്നതാണ് പ്രതീക്ഷ. ഏകദേശം ഒന്നര ലക്ഷം രൂപയോളം ചെലവുണ്ട് ഈ ആപ്ലിക്കേഷന്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലേബർ വാലറ്റ് എന്ന ടൈപ്പ് ചെയ്താൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം ആപ്ലിക്കേഷൻ മലയാളത്തിൽ ആയതിനാൽ കർഷകർക്ക് വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. കാർഷിക മേഖലയിലെ വിദഗ്ധ തൊഴിലാളികൾക്ക് അവരുടെ തൊഴിൽ രജിസ്റ്റർ ചെയ്യാനുള്ള അവസരവും ഈ ആപ്പിൽ ഒരുക്കുന്നു. തികച്ചും സൗജന്യപരമായ ആപ്ലിക്കേഷൻ ആണിത് പഞ്ചായത്തിലെ വിവിധതരം തൊഴിൽ ചെയ്യുന്നവരുടെ ഫോൺ നമ്പർ അടക്കം ഈ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related posts

ബോംബ് രാഷ്ട്രീയം തകര്‍ന്നപ്പോള്‍,സിപിഎം നുണബോംബിറക്കുന്നു,കോവിഡ് അഴിമതി കെ.കെ.ശൈലജക്കെതിരെ ഇനിയും ഉന്നയിക്കും

Aswathi Kottiyoor

തെക്കൻ റഷ്യയിലെ പെട്രോൾ പമ്പില്‍ സ്ഫോടനം; 35 പേര്‍ കൊല്ലപ്പെട്ടു, മരിച്ചവരില്‍ മൂന്നു കുട്ടികളും

Aswathi Kottiyoor

കൊല്ലത്ത് വയോധികയോടുണ്ടായ അതിക്രമത്തിൽ മന്ത്രി ബിന്ദുവിൻ്റെ ഇടപെടൽ

Aswathi Kottiyoor
WordPress Image Lightbox