27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പെൻഷൻ നൽകാത്തതില്‍ സർക്കാർ മറുപടി നല്‍കും; മറിയക്കുട്ടിയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Uncategorized

പെൻഷൻ നൽകാത്തതില്‍ സർക്കാർ മറുപടി നല്‍കും; മറിയക്കുട്ടിയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: വിധവാ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്തുകൊണ്ട് പെൻഷൻ നൽകിയില്ലെന്ന് മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോട് സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ മറുപടി നല്‍കും. പെൻഷൻ നൽകിയില്ലെങ്കിൽ മറിയക്കുട്ടിയുടെ മൂന്നു മാസത്തെ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും കോടതി ഇന്നലെ പറഞ്ഞിരുന്നു. കേന്ദ്ര വിഹിതം ലഭിച്ചില്ലെന്ന സംസ്ഥാന സർക്കാർ ആരോപണത്തിന് കേന്ദ്ര സർക്കാരും മറുപടി നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

പെന്‍ഷന്‍ മുടങ്ങിയിതിനെതിരെ മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സർക്കാരിനെ രൂക്ഷമായാണ് ഹൈക്കോടതി വിമര്‍ശിച്ചത്. മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരുവെന്നാണ് കോടതി പറഞ്ഞത്. മറ്റ് കാര്യങ്ങൾക്ക് പണം ചെലവാക്കാൻ സർക്കാരിനുണ്ട്.പണം കൊടുക്കാൻ പറ്റില്ലെങ്കില്‍ മരുന്നിന്‍റേയും ആഹാരത്തിന്‍റേയും ചെലവെങ്കിലും കൊടുക്കുവെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.വിധവാപെൻഷൻ കുടിശിക വേണമെന്നാവശ്യപ്പെട്ട് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജിയില്‍ കേന്ദ്ര വിഹിതം കിട്ടിയിട്ടില്ലെന്നാണ് സംസ്ഥാന സർക്കാർ മറുപടി നല്‍കിയത്. ക്രിസ്മസിനു പെൻഷൻ ചോദിച്ചു വന്നത് നിസാരം ആയി കാണാൻ ആവില്ലെന്ന് കോടതി പറഞ്ഞിരുന്നു.

Related posts

അഭിനയത്തിന്റെ സൗകുമാര്യം; സുകുമാരിയുടെ 11-ാം ചരമവാർഷികം

Aswathi Kottiyoor

ഒൻപത് ദിവസം: കൊച്ചി കട്ടപ്പുകയിൽ; രാത്രി പ്രവർത്തനത്തിന് 26 എസ്കവേറ്ററുകളും 8 ജെസിബികളും

Aswathi Kottiyoor

കേരളത്തില്‍ ഇത്തവണ രണ്ടക്ക സീറ്റുകള്‍’; പത്തനംതിട്ടയില്‍ ശരണം വിളിച്ച് പ്രസംഗം തുടങ്ങി മോദി

Aswathi Kottiyoor
WordPress Image Lightbox