24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • വണ്ടിപ്പെരിയാർ കേസ്; പ്രതി മുഖ്യമന്ത്രിയുടെ ജീവൻ രക്ഷാസംഘത്തിൽ അംഗം, അതുകൊണ്ട് രക്ഷിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ
Uncategorized

വണ്ടിപ്പെരിയാർ കേസ്; പ്രതി മുഖ്യമന്ത്രിയുടെ ജീവൻ രക്ഷാസംഘത്തിൽ അംഗം, അതുകൊണ്ട് രക്ഷിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ

കൊല്ലം: വണ്ടിപ്പെരിയാർ കേസിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കേസിലെ പ്രതി മുഖ്യമന്ത്രിയുടെ ജീവൻ രക്ഷ സംഘത്തിൽ അംഗമാണ്. അതുകൊണ്ട് ആ പ്രതിയുടെ ജീവൻ രക്ഷിക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം മാങ്കൂട്ടത്തിൽ നടത്തിയത്.

കേസിലെ പ്രതി മുഖ്യമന്ത്രിയുടെ ജീവൻ രക്ഷ സംഘത്തിൽ അംഗം. അതുകൊണ്ട് ആ പ്രതിയുടെ ജീവൻ രക്ഷിക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്. അതുകൊണ്ടാണ് അയാളെ രക്ഷിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചത്. പെൺ‌കുട്ടിയുടെ കുടുംബത്തിന് യൂത്ത് കോൺഗ്രസ്‌ നിയമ സഹായം നൽകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. കേന്ദ്ര സർക്കാരിനെതിരെ ജനുവരി 5 ന് രാജ്ഭവന് മുന്നിൽ സമരം നടത്തുമെന്നും നവകേരള സദസിനെതിരെ ഈ മാസം 20 ന് പ്രതിഷേധിക്കുമെന്നും മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

Related posts

കാഫിർ സ്ക്രീൻഷോട്ട് പ്രചരിച്ചത് തെറ്റ്, പോസ്റ്റുണ്ടാക്കിയവരെ ആദ്യം കണ്ടെത്തണമെന്ന് എം വി ജയരാജൻ

Aswathi Kottiyoor

*സി.ഡബ്ല്യു.എസ്.എ ജില്ലാ കൺവെൻഷൻ ചൊവ്വാഴ്ച പേരാവൂരിൽ*

Aswathi Kottiyoor

വീട് നിര്‍മ്മാണത്തിനിടെ ഹരിയാനയില്‍ കണ്ടെത്തിയത് 400 വര്‍ഷം പഴക്കമുള്ള വെങ്കല വിഗ്രഹങ്ങള്‍

WordPress Image Lightbox