25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വിമാനത്തില്‍ നിന്നും വികലാംഗയായ സ്ത്രീയെ ഇറക്കാന്‍ മറന്നു; ഇന്‍ഡിഗോയ്ക്കെതിരെ പരാതി പിന്നാലെ രൂക്ഷ വിമര്‍ശനം
Uncategorized

വിമാനത്തില്‍ നിന്നും വികലാംഗയായ സ്ത്രീയെ ഇറക്കാന്‍ മറന്നു; ഇന്‍ഡിഗോയ്ക്കെതിരെ പരാതി പിന്നാലെ രൂക്ഷ വിമര്‍ശനം

ഏറ്റവും സൗകര്യപ്രദമായ രീതിയിൽ ലക്ഷ്യസ്ഥാനത്ത് എത്രയും വേഗത്തിൽ എത്തിച്ചേരുക എന്നതാണ് വിമാനയാത്രകൾ തെരഞ്ഞെടുക്കുന്നത് കൊണ്ട് പലരും ഉദ്ദേശിക്കുന്നത്. എന്നാൽ ഒരു വിമാനയാത്രയിൽ ഇവയൊന്നും ലഭ്യമായില്ലെന്ന് മാത്രമല്ല പകരം ധനനഷ്ടം, മാനഹാനി, സമയനഷ്ടം എന്നിവയൊക്കെയാണ് സംഭവിക്കുന്നതെങ്കില്ലോ? ഇത്തരത്തിൽ ഒരു ദുരാനുഭവം ഉണ്ടായതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് വികലാംഗയും സാമൂഹിക പ്രവർത്തകയുമായ വിരാലി മോദി. കഴിഞ്ഞ ചൊവ്വാഴ്ച ഇൻഡിഗോ എയർലൈൻസിൽ ദില്ലിയില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രയിലാണ് വീരാലിക്ക് മോശം അനുഭവങ്ങളുടെ ഒരു പരമ്പര തന്നെ നേരിടേണ്ടി വന്നത്. തന്‍റെ സോഷ്യൽ മീഡിയ പേജിലൂടെ വീരാലി തന്നെയാണ് ഇക്കാര്യങ്ങളെ കുറിച്ച് പങ്കുവെച്ചത്.

ഇൻഡിഗോ എയർലൈൻസ് തങ്ങളുടെ യാത്രക്കാരിലെ വൈകല്യമുള്ള വ്യക്തികളോട് കരുതലോ കരുണയോ ഇല്ലാത്തവരാണ് എന്ന കുറ്റപ്പെടുത്തലോടെയാണ് അവർ തന്‍റെ സോഷ്യൽ മീഡിയ പോസ്റ്റ് ആരംഭിക്കുന്നത്. 2006 മുതൽ അരയ്ക്ക് താഴേയ്ക്ക് തളർന്നുപോയ താൻ വീൽചെയറിന്‍റെ സഹായത്തോടെയാണ് സഞ്ചരിക്കുന്നതെന്നും അവർ പറയുന്നു. 2023 ഡിസംബർ 5-ന് ദില്ലിയിൽ നിന്ന് മുംബൈയിലേക്ക് 6E-864 എന്ന ഫ്ലൈറ്റിൽ യാത്ര ചെയ്തപ്പോൾ തനിക്കുണ്ടായ ദുരനുഭവങ്ങൾ വളരെ വലുതാണെന്നാണ് വീരാലി ആരോപിക്കുന്നത്. വിമാനം മുംബൈയിലെത്തി യാത്രക്കാരെല്ലാം ഇറങ്ങിയതിന് ശേഷം 40 മിനിറ്റോളം താൻ വിമാനത്തിൽ ആരെങ്കിലും തന്നെ ഒന്ന് പുറത്തിറക്കാൻ എത്തുന്നതും കാത്തിരുന്നു എന്നാണ് ഇവർ ആരോപിക്കുന്നത്.

Related posts

മണിപ്പൂരിൽ കാണാതായ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

Aswathi Kottiyoor

കണ്ണൂരിൽ നവ കേരള സദസ് വേദിയിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്‌, പൊലീസ് തടഞ്ഞു, ജലപീരങ്കി, സംഘർഷം

Aswathi Kottiyoor

ചൂട് കൂടുന്നു, ഡ്രൈവിംഗ് ‘റിസ്ക്’ ആണ്; മുന്നറിയിപ്പുമായി എംവിഡി

Aswathi Kottiyoor
WordPress Image Lightbox