24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • ചൂട് കൂടുന്നു, ഡ്രൈവിംഗ് ‘റിസ്ക്’ ആണ്; മുന്നറിയിപ്പുമായി എംവിഡി
Uncategorized

ചൂട് കൂടുന്നു, ഡ്രൈവിംഗ് ‘റിസ്ക്’ ആണ്; മുന്നറിയിപ്പുമായി എംവിഡി

സംസ്ഥാനത്ത് വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ഡ്രൈവിങിനിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്. വേനല്‍ക്കാലത്ത് വാഹനങ്ങളിലെ റേഡിയേറ്റര്‍ കൂളന്റിന്റെ അളവ് ഇടക്കിടെ പരിശോധിക്കണം. പാര്‍ക്ക് ചെയ്യുമ്പോള്‍ ഡോര്‍ ഗ്ലാസ് അല്‍പ്പം താഴ്ത്തുകയും വൈപ്പര്‍ ബ്ലേഡ് ഉയര്‍ത്തിവെക്കുകയും വേണം. ദീര്‍ഘദൂര യാത്രകളില്‍ അസ്വസ്ഥതയും മറ്റ് ശാരീരിക വെല്ലുവിളികളും നേരിടാന്‍ യാത്രയില്‍ ഇടക്കിടെ ഇടവേളകള്‍ എടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണമെന്നും എംവിഡി മുന്നറിയിപ്പില്‍ പറയുന്നു.

എംവിഡി മുന്നറിയിപ്പ്:

വേനല്‍ചൂട് അതിന്റെ പാരമ്യത്തിലേക്ക് എത്തുകയാണ്. ചൂടും പൊടിയും ശബ്ദ മലിനീകരണവും എല്ലാം ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും വളരെയധികം ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കാവുന്ന ഒന്നാണ്. ഉറക്കം, അമിത ക്ഷീണം, നിര്‍ജ്ജലീകരണം (Dehydration ), മാനസിക പിരിമുറുക്കം, പുറം വേദന (Backpain), കണ്ണിന് കൂടുതല്‍ ആയാസം സൃഷ്ടിക്കല്‍ എന്നിവയെല്ലാം സുരക്ഷിതമായ യാത്രയെ ബാധിക്കും. ദീര്‍ഘദൂര യാത്രകളില്‍ ഇത് കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിക്കും. ദാഹവും ശാരീരിക പ്രശ്‌നങ്ങളും മാത്രമല്ല ഹൈവേകളില്‍ റോഡ് മരീചിക (Road Mirage ) പോലെയുള്ള താല്‍ക്കാലിക പ്രതിഭാസങ്ങളും ഡ്രൈവിംഗ് ദുഷ്‌കരമാക്കും. വേനല്‍ ചൂടില്‍ ഉച്ചകഴിഞ്ഞുള്ള ഡ്രൈവിംഗില്‍ ഉറക്കത്തിനുള്ള സാദ്ധ്യത കൂടുതലാണ്. രാത്രികാല ഉറക്കത്തേക്കാള്‍ അപകടകരമാണ് പകല്‍ സമയത്തെ മയക്കം, റോഡില്‍ കൂടുതല്‍ വാഹനങ്ങളും ആളുകളും ഉണ്ടാകും എന്നത് തന്നെ കാരണം.

Related posts

സൗദിയിൽ നിയന്ത്രിത മരുന്ന് കൈവശം വച്ചതിന് ഇന്ത്യക്കാർ കസ്റ്റഡിയിൽ

Aswathi Kottiyoor

യുകെയില്‍ 25കാരിയായ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

വൈദ്യുതി നിലച്ചു; പിന്നാലെ കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി, ഓഫീസിന്റെ ബോർഡ്‌ തകർത്തു

WordPress Image Lightbox