27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഇരുചക്രവാഹനങ്ങളിൽ കറങ്ങി കഞ്ചാവ് വിൽപന, വയനാട്ടിൽ 3 യുവാക്കൾ പിടിയിൽ
Uncategorized

ഇരുചക്രവാഹനങ്ങളിൽ കറങ്ങി കഞ്ചാവ് വിൽപന, വയനാട്ടിൽ 3 യുവാക്കൾ പിടിയിൽ

സുല്‍ത്താന്‍ബത്തേരി: വിവിധ കേസുകളിലായി കഞ്ചാവ് വില്‍പ്പനക്കാരായ മൂന്ന് യുവാക്കളെ വയനാട്ടില്‍ എക്‌സൈസ് അറസ്റ്റ് ചെയ്തു. അമ്പലവയല്‍ അയിരംകൊല്ലി തോങ്കട്ടേക്കുന്നത്ത് വീട്ടില്‍ ടി.എസ്. സഞ്ജിത് അഫ്താബ് (21), അമ്പലവയല്‍ കുമ്പളേരി കാത്തിരുകോട്ടില്‍ പി.വി. പ്രവീണ്‍ (20), അമ്പലവയല്‍ കുറ്റിക്കൈത തടിയപ്ലില്‍ വീട്ടില്‍ ആല്‍ബിന്‍ ക്ലീറ്റസ് (19) എന്നിവരെയാണ് സംയുക്ത സംഘം പിടികൂടിയത്.

മയക്കുമരുന്ന് കടത്ത് പിടികൂടാനായി നിയോഗിച്ച പ്രത്യേക സ്‌ക്വാഡും ജില്ല എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി മുത്തങ്ങക്കടുത്ത പൊന്‍കുഴി ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാക്കളെ പിടികൂടിയത്. 630 ഗ്രാം കഞ്ചാവും സംഘം യാത്ര ചെയ്ത സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ആര്‍. ഹരിനന്ദനന്‍, എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍, പ്രിവന്റീവ് ഓഫീസര്‍ മാരായ ജി.. അനില്‍കുമാര്‍, എം.ബി. ഹരിദാസന്‍, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ വി രഘു, പി.എന്‍. ശശികുമാര്‍, വി.പി. നിഷാദ്, എം. സുരേഷ്, ഡ്രൈവര്‍മാരായ സന്തോഷ്, പ്രസാദ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Related posts

മൂലമറ്റത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു.

Aswathi Kottiyoor

കേളകം വ്യാപാരി വ്യവസായി ഏകോപന സമിതി നിക്ഷേപ തട്ടിപ്പ്; നിക്ഷേപ തുക ലഭിക്കാനുള്ളവരുടെ യോഗം ചേർന്നു

Aswathi Kottiyoor

അവധി ആഘോഷിക്കാൻ ഗുണ്ടൽപേട്ടിൽ പോയ മൂന്നംഗ മലയാളി കുടുംബം ലോറിയിടിച്ച് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox