25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പെൻഷൻ മുടങ്ങിയതോടെ ഭിക്ഷ യാചിക്കാൻ ഇറങ്ങിയ അന്നക്കുട്ടിക്ക് ആശ്വാസം, ഉടന്‍ നടപടിയെന്ന് ക്ഷേമനിധി ബോർഡ്
Uncategorized

പെൻഷൻ മുടങ്ങിയതോടെ ഭിക്ഷ യാചിക്കാൻ ഇറങ്ങിയ അന്നക്കുട്ടിക്ക് ആശ്വാസം, ഉടന്‍ നടപടിയെന്ന് ക്ഷേമനിധി ബോർഡ്

ഇടുക്കി: ഇടുക്കി അടിമാലിയിൽ പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് തെരുവിൽ ഭിക്ഷ യാചിക്കാൻ ഇറങ്ങിയ 87 വയസ്സുകാരി അന്നക്ക് ആശ്വാസവുമായി ഈറ്റ തൊഴിലാളി ക്ഷേമനിധി ബോർഡ്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ഉടൻ പെൻഷൻ നൽകാനാണ് തീരുമാനം. അതേസമയം, ഇവർക്കൊപ്പം തെരുവിൽ ഇറങ്ങിയ മറിയക്കുട്ടിക്ക് വിധവാ പെൻഷൻ നൽകാൻ പണമില്ലെന്നാണ് അടിമാലി പഞ്ചായത്തിന്റെ വിശദീകരണം.
ഇന്നും വൈകിട്ട് വരെ മറിയക്കുട്ടിയും അന്നയും 200 ഏക്കറിലും പരിസരത്തും ഭിക്ഷ യാചിച്ച് കയറിയിറങ്ങി. മരുന്നിനും ഉപജീവനത്തിനുമുള്ള പണം ആയാൽ പിന്നെ ഇറങ്ങേണ്ടതാണ് ഇവരുടെ തീരുമാനം. ഇതിൽ രാഷ്ട്രീയം ഇല്ലെന്ന് ഇവർ തറപ്പിച്ചു പറയുന്നു. ഇരുവരും തെരുവിലിറങ്ങി എന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ഈറ്റ തൊഴിലാളി ക്ഷേമനിധി ബോർഡ് ഇടപെട്ടു. ഉടൻ അന്നക്ക് പെൻഷൻ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.

മറിയക്കുട്ടിക്ക് ലഭിക്കാനുള്ളത് വിധവ പെൻഷനാണ്. മറിയക്കുട്ടിക്ക് അഞ്ച് മാസത്തെ പെൻഷന്‍ നൽകാൻ ഉണ്ടെന്ന് അടിമാലി പഞ്ചായത്ത് സ്ഥിരീകരിക്കുന്നുണ്ട്. സർക്കാർ ഫണ്ട് നിൽക്കാതെ കൊടുക്കാൻ ആവില്ലെന്നാണ് അവർ വിശദീകരിക്കുന്നത്. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രതീകാത്മകമായി രണ്ട് പേർക്കും ഒരു മാസത്തെ പെൻഷനും കിറ്റും നൽകി.

Related posts

മുതിർന്ന മാധ്യമപ്രവർത്തകൻ സിബി കാട്ടാമ്പള്ളി അന്തരിച്ചു

Aswathi Kottiyoor

തിരുവനന്തപുരം പാലോട് ജനവാസ മേഖലയിൽ കരടിയിറങ്ങി

Aswathi Kottiyoor

സെന്‍സെക്‌സില്‍ നഷ്ടം തുടരുന്നു; മെറ്റല്‍ ഓഹരികളില്‍ മുന്നേറ്റം.*

Aswathi Kottiyoor
WordPress Image Lightbox