• Home
  • Uncategorized
  • സെന്‍സെക്‌സില്‍ നഷ്ടം തുടരുന്നു; മെറ്റല്‍ ഓഹരികളില്‍ മുന്നേറ്റം.*
Uncategorized

സെന്‍സെക്‌സില്‍ നഷ്ടം തുടരുന്നു; മെറ്റല്‍ ഓഹരികളില്‍ മുന്നേറ്റം.*

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടമില്ലാതെ തുടക്കം. ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ഫെഡ് റിസര്‍വ് ഉള്‍പ്പടെയുള്ള കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധനവുമായി മുന്നോട്ടുപോകുമെന്ന സൂചനയാണ് വിപണിയെ ദുര്‍ബലമാക്കിയത്. കടപ്പത്ര ആദായം വര്‍ധിച്ചതോടെ വന്‍കിട നിക്ഷേപകര്‍ ആവഴിക്ക് നീങ്ങി.

സെന്‍സെക്‌സ് ആറ് പോയന്റ് താഴ്ന്ന് 60,342ലും നിഫ്റ്റി രണ്ടു പോയന്റ് നേട്ടത്തില്‍ 17,756ലുമാണ് വ്യാപാരം ആരംഭിച്ചത്. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, അപ്പോളോ ഹോസ്പിറ്റല്‍, യുപിഎല്‍, ഡിവീസ് ലാബ്, ആക്‌സിസ് ബാങ്ക്, എല്‍ആന്‍ഡ്ടി, പവര്‍ഗ്രിഡ് കോര്‍പ്, സിപ്ല, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അദാനി എന്റര്‍പ്രൈസസ്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഐടിസി, ടെക് മഹീന്ദ്ര, ബജാജ് ഫിന്‍സര്‍വ്, അദാനി പോര്‍ട്‌സ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍ ഒഴികെയുള്ളവ നഷ്ടത്തിലാണ്. മെറ്റല്‍ സൂചിക ഒരു ശതമാനത്തിലേറെ ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ്.

Related posts

കൊച്ചിയിൽ രാത്രി എസ്ഐയുടെ പരാക്രമം; ബേക്കറിയിൽ കയറി ഉടമയെയും ഭാര്യയെയും മർദിച്ചു.

Aswathi Kottiyoor

മണിപ്പൂരില്‍ സൈനികൻ ആറു സഹപ്രവര്‍ത്തകരെ വെടിവച്ച ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചു

Aswathi Kottiyoor

മദ്യപിക്കാൻ കൂടെ ചെന്നില്ല, സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കോട്ടയം സ്വദേശി അറസ്റ്റിൽ

WordPress Image Lightbox