23.8 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • വണ്ടി കൂട്ടിയിടിച്ച് പരിചയപ്പെട്ടു, പിന്നാലെ പ്രണയം ആയി, വീട്ടുകാർ സമ്മതിക്കുമെന്ന് പ്രതീക്ഷ; തൊപ്പി
Uncategorized

വണ്ടി കൂട്ടിയിടിച്ച് പരിചയപ്പെട്ടു, പിന്നാലെ പ്രണയം ആയി, വീട്ടുകാർ സമ്മതിക്കുമെന്ന് പ്രതീക്ഷ; തൊപ്പി

യൂട്യൂബിലൂടെ ശ്രദ്ധനേടിയ ആളാണ് തൊപ്പി എന്ന് അറിയപ്പെടുന്ന നിഹാദ്. അടുത്തിടെ വീഡിയോകളിലൂടെ മോശം കണ്ടന്റുകൾ നൽകുന്നെന്ന പരാതിയിൽ തൊപ്പി നിയമ നടപടി നേരിട്ടിരുന്നു. ഇതിനെല്ലാം ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഈ അവസരത്തിൽ തന്റെ പ്രണയം വെളുപ്പെടുത്തി തൊപ്പി നിഹാദ് രംഗത്തെത്തിയിരുന്നു. ഫസിയാണ് കാമുകിയെന്നും ഇയാൾ പറഞ്ഞു. ഇപ്പോഴിതാ തന്റെ പ്രണയം എങ്ങനെ തുടങ്ങിയെന്ന് പറയുകയാണ് തൊപ്പി.കളമശ്ശേരിയിൽ വച്ച് എന്റെ വണ്ടി ഇവളുടെ വണ്ടിയുമായി കൂട്ടിയിടിച്ചു. നല്ല ഇടി ആയിരുന്നു. പക്ഷേ ആർക്കും ഒന്നും പറ്റിയില്ല. അന്ന് രാത്രി സംസാരിച്ചു”, എന്നാണ് നിഹാദ് പറയുന്നത്. വണ്ടിയിടിച്ചപ്പോൾ വൻ ദേഷ്യമായിരുന്നെന്നാണ് ഫസി പറയുന്നത്. നിഹാദ് ആണ് വണ്ടിയിൽ ഉണ്ടായിരുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും സോഷ്യൽ മീഡിയയിലൂടെ പുള്ളിയെ അറിയാമെന്നും ഫസി പറയുന്നു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകി അഭിമുഖത്തിൽ ആയിരുന്നു ഇരുവരുടെയും പ്രതികരണം.

വണ്ടി പണി ചെയ്ത് കൊടുക്കണം ആയിരുന്നു. ഇവരുടെ വണ്ടിയുടെ ബാക്കും ഞങ്ങടെ വണ്ടീടെ ഫ്രണ്ടും മൊത്തം പോയി. പൊലീസ് സ്റ്റേഷനിലും പോയി റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് ദിവസം എടുത്തു ഇതൊന്ന് ശരിയാക്കി എടുക്കാൻ. നമ്മൾ കാണുക എന്നത് പടച്ചോന്റെ വിധി ആയിരുന്നുവെന്നും തൊപ്പി പറയുന്നു. എനിക്ക് ആദ്യമൊന്നും ഇഷ്ടമില്ലായിരുന്നു. ഫുൾ ഒച്ചപ്പാടും ബഹളവും എന്തൊന്നാണ് ഈ കാണിച്ചു കൂട്ടുന്നത് എന്നൊക്കെ തോന്നിയെന്ന് ഫസി പറയുന്നു.

Related posts

ഐപിഎല്‍; രണ്ടാം ജയം സ്വന്തമാക്കി ഡല്‍ഹി

Aswathi Kottiyoor

സംസ്ഥാന ബജറ്റിലെ ഇന്ധന സെസ് ഉള്‍പ്പെടെയുള്ള നികുതി വര്‍ധനയ്‌ക്കെതിരെ യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് സമാപിക്കും.

Aswathi Kottiyoor

നാല്‍പ്പത് ച്യൂയിംഗം ഗം വിഴുങ്ങി, അഞ്ചു വയസുകാരന് അടിയന്തര ശസ്ത്രക്രിയ നടത്തി

Aswathi Kottiyoor
WordPress Image Lightbox