23.8 C
Iritty, IN
September 29, 2024
  • Home
  • Uncategorized
  • ഇരട്ടപ്രഹരമായി വെള്ളക്കരവും കൂട്ടുന്നു; വൈദ്യുതി ചാർജിന് പിന്നാലെ വെള്ളക്കരവും വർദ്ധിപ്പിക്കാനൊരുങ്ങി സർക്കാർ
Uncategorized

ഇരട്ടപ്രഹരമായി വെള്ളക്കരവും കൂട്ടുന്നു; വൈദ്യുതി ചാർജിന് പിന്നാലെ വെള്ളക്കരവും വർദ്ധിപ്പിക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: വൈദ്യുതി വർധിപ്പിച്ചതിന് പിന്നാലെ അടുത്ത ഇരുട്ടടിയായി വെള്ളക്കരവും കൂട്ടുന്നു. ഏപ്രിൽ 1 മുതൽ 5 % നിരക്ക് വർധനയാണ് ഉണ്ടാകുക. ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയിൽ സർക്കാറിന് ശുപാർശ നൽകും. കടമെടുപ്പ് പരിധി ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച വ്യവസ്ഥ പ്രകാരമാണിത്. 2021 ഏപ്രിൽ മുതൽ അടിസ്ഥാന താരിഫിൽ 5 % വർധന വരുത്തുന്നുണ്ട്. ഓരോ വർഷവും ഇത് തുടരണമെന്നാണ് കേന്ദ്ര നിർദേശം. കഴിഞ്ഞ ഫെബ്രുവരിയിൽ ലിറ്ററിന് ഒരു പൈസ കൂട്ടിയിരുന്നു. അത് കൊണ്ടാണ് ഏപ്രിലിലെ വർദ്ധന വേണ്ടെന്ന് വെച്ചത്.

വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് ഇന്നലെയാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം നിരക്ക് വർധനയുണ്ടാകും. ഇനി മുതൽ എല്ലാ വർഷവും വൈദ്യുതി നിരക്ക് കൂടുമെന്നാണ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞത്. റഗുലേററ്റി കമ്മീഷൻ നിശ്ചയിക്കുന്ന രീതിയിൽ മുന്നോട്ട് പോകാതെ മറ്റ് മാർഗമില്ലെന്നും ജനങ്ങൾ നിരക്ക് വർദ്ധനക്കായി തയ്യാറാവണമെന്നും വൈദ്യുത മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related posts

ഇന്ത്യന്‍ തീരത്ത് കണ്ടെത്തിയ നഗരം ലോകത്തിലെ ഏറ്റവും പുരാതന സംസ്കാരത്തിന്‍റെ ഭാഗമോ?

Aswathi Kottiyoor

പ്രളയക്കെടുതിയിൽ സിക്കിം; മരണസംഖ്യ 44 ആയി, 142 പേരെ കാണാനില്ല; നാലാം ദിവസവും തെരച്ചിൽ ഊർജ്ജിതം

Aswathi Kottiyoor

വരുമാനത്തേക്കാള്‍ വലുതാണ് വീട്ടമ്മയുടെ സേവനത്തിന്റെ വില; വാഹനാപകട നഷ്ടപരിഹാര കേസില്‍ സുപ്രിംകോടതി

Aswathi Kottiyoor
WordPress Image Lightbox