24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കേരളപിറവി ദിനത്തിൽ മലയാളത്തിലെ ക്ലാസിക് സിനിമകൾ ബിഗ് സ്‌ക്രീനിൽ, സൗജന്യമായി കാണാം; ‘കേരളീയം 2023’ നാളെ മുതൽ
Uncategorized

കേരളപിറവി ദിനത്തിൽ മലയാളത്തിലെ ക്ലാസിക് സിനിമകൾ ബിഗ് സ്‌ക്രീനിൽ, സൗജന്യമായി കാണാം; ‘കേരളീയം 2023’ നാളെ മുതൽ

കേരളീയം 2023’ ജനകീയോത്സവത്തിന്റെ ഭാഗമായി ചലച്ചിത്ര അക്കാദമി മലയാളത്തിലെ നാഴികക്കല്ലുകളായ സിനിമകൾ ഉൾപ്പെടുത്തി ചലച്ചിത്രമേള സംഘടിപ്പിക്കും. മലയാളത്തിലെ ക്‌ളാസിക് സിനിമകൾ വലിയ സ്‌ക്രീനിൽ കാണാൻ പുതിയ തലമുറയ്ക്ക് ലഭിക്കുന്ന അപൂർവ അവസരംകൂടിയാണ് ഇത്.ഡിജിറ്റൽ റെസ്റ്റോറേഷൻ ചെയ്ത അഞ്ചു ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ഓളവും തീരവും, യവനിക, വാസ്തുഹാര, തമ്പ്, കുമ്മാട്ടി എന്നീ ചിത്രങ്ങളുടെ ശബ്ദവും ദൃശ്യവും മെച്ചപ്പെടുത്തി പുനരുദ്ധരിച്ച ഏറ്റവും മിഴിവാർന്ന പ്രിന്റുകളാണ് പ്രദർശിപ്പിക്കുക.ക്‌ളാസിക് ചിത്രങ്ങൾ, ജനപ്രിയ ചിത്രങ്ങൾ, കുട്ടികളുടെ ചിത്രങ്ങൾ, സ്ത്രീപക്ഷ സിനിമകൾ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം.

ആദ്യം എത്തിച്ചേരുന്നവർക്ക് ഇരിപ്പിടം എന്ന അടിസ്ഥാനത്തിലായിരിക്കും തിയേറ്ററിലേക്ക് പ്രവേശനം അനുവദിക്കുക. ഒരു ദിവസം ഒരു തീയറ്ററിൽ നാലു പ്രദർശനങ്ങൾ ഉണ്ടായിരിക്കും. രാവിലെ 9.30 മുതൽ പ്രദർശനം ആരംഭിക്കും.

Related posts

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മുച്ചക്ര വാഹന വിതരണവും ശ്രവണസഹായി വിതരണവും

Aswathi Kottiyoor

നിമിഷ തമ്പിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; ബിജു മൊല്ലയ്ക്ക് ഇരട്ട ജീവപര്യന്തം

Aswathi Kottiyoor

നഞ്ചമ്മയുടെ പോരാട്ടം നീളും, കേസ് ഹൈക്കോടതി പരിഗണനയിൽ, ഭൂമി വിട്ടു നൽകാനാകില്ലെന്നും അട്ടപ്പാടി തഹസിൽദാർ

Aswathi Kottiyoor
WordPress Image Lightbox