25.8 C
Iritty, IN
June 2, 2024
  • Home
  • Uncategorized
  • വെല്ലുവിളികൾ ഏറ്റെടുത്ത് കൂടുതൽ വികസിത സമൂഹമായി വളരേണ്ട ഘട്ടം’; കേരളപ്പിറവി ആശംസയുമായി മുഖ്യമന്ത്രി
Uncategorized

വെല്ലുവിളികൾ ഏറ്റെടുത്ത് കൂടുതൽ വികസിത സമൂഹമായി വളരേണ്ട ഘട്ടം’; കേരളപ്പിറവി ആശംസയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പ്രസ്ഥാനത്തിന്‍റേയും നവോത്ഥാന പ്രസ്ഥാനത്തിന്‍റേയും ആശയങ്ങൾ തീർത്ത അടിത്തറയിലാണ് ആധുനിക കേരളത്തെ പടുത്തുയർത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികൾ ഏറ്റെടുത്ത് കൂടുതൽ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിത്. ആ ബോധ്യമുൾക്കൊണ്ട് ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാൻ ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടു കൂടി മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഓര്‍മ്മിപ്പിച്ചു.

ആ ശ്രമങ്ങൾക്ക് ഊർജ്ജം പകരും വിധം നമ്മുടെ നാടിനെ അതിന്‍റെ സമസ്ത നേട്ടങ്ങളോടും കൂടി ലോകത്തിന്‍റെയാകെ മുന്നിൽ അവതരിപ്പിക്കാനുള്ള വലിയ ഒരു ശ്രമം കേരളപ്പിറവി ദിനം മുതല്‍ ഏഴ് ദിവസങ്ങളിലായി കേരളീയം എന്ന പേരില്‍ സംഘടിപ്പിക്കുകയാണ്. കേരളീയതയുടെ ആഘോഷമാണിത്. സ്വന്തം ഭാഷയിലും സംസ്കാരത്തിലും നേട്ടങ്ങളിലും അഭിമാനം കൊള്ളുന്ന ജനതയുടെ സർഗാത്മകതയുടെ ആവിഷ്കാരം കൂടിയാണ് കേരളീയം.

Related posts

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പര; ഇന്ത്യയെ സൂര്യകുമാർ യാദവ് നയിക്കും, സഞ്ജു ടീമിലില്ല

Aswathi Kottiyoor

കരട് തീരദേശ പ്ലാനിലെ അപാകതകൾ പരിഹരിക്കുന്നതിന് മൂന്നംഗ വിദഗ്ധസമിതി: മുഖ്യമന്ത്രി

Aswathi Kottiyoor

മാനസിക രോഗിയായ മകൻ അമ്മയെ വീട്ടിനുള്ളിലാക്കി വീടിന് തീവച്ചു; നാട്ടുകാർ തീയണച്ചു, സംഭവം വെഞ്ഞാറമൂട് മാണിക്കലിൽ

Aswathi Kottiyoor
WordPress Image Lightbox