27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷം അടക്കാത്തോട് മിനി ജലവൈദ്യുത പദ്ധതി നിർമ്മാണ ഘട്ടത്തിലേക്ക്
Uncategorized

ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷം അടക്കാത്തോട് മിനി ജലവൈദ്യുത പദ്ധതി നിർമ്മാണ ഘട്ടത്തിലേക്ക്

കേളകം: ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷം അടക്കാത്തോട് മിനി ജലവൈദ്യുത പദ്ധതി നിർമ്മാണ ഘട്ടത്തിലേക്ക് അടുക്കുകയാണ്. ചീങ്കണ്ണിപ്പുഴയിലെ രാമച്ചി ഭാഗത്ത് തടയണ കെട്ടി കരിയംകാപ്പിൽ പവർ ഹൗസ് നിർമ്മിച്ച് 5 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. ഏകദേശം 120 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൊതു സ്വകാര്യ സംയുക്ത സംരംഭമായാണ് നിർമ്മിക്കുന്നത്. ചെന്നൈയിലെ ശ്രീ ശരവണ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡാണ് നിർമാണ കരാർ.
വനം വകുപ്പിന്റെ ക്ലിയറൻസ് മാത്രമാണ് ഇനി ലഭിക്കാൻ ബാക്കി.വൈദ്യുതി ഉൽപാദന രംഗത്ത് പുതിയ പദ്ധതികൾ ആരംഭിക്കാനുള്ള എൽ.ഡി.എഫ് സർക്കാരിന്റ തീരുമാനപ്രകാരമാണ് ഏഴ് വർഷത്തിന് ശേഷം അടക്കാത്തോട് പദ്ധതി സജീവ പരിഗണനയിലേക്ക് വരുന്നത്. സർക്കാർ നിർദ്ദേശ പ്രകാരം ഒക്ടോബർ 20 ന് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ പദ്ധതിക്ക് വനം വകുപ്പിന്റെ ക്ലിയറൻസ് ലഭ്യമാക്കുന്നതിന് നിർദ്ദേശം നൽകിയിരുന്നു.

Related posts

ധോണിയേയും മറികടന്ന് സഞ്ജു! സിംബാബ്‌വെക്കെതിരെ അര്‍ധ സെഞ്ചുറിക്ക് പിന്നാലെ താരത്തിന് മറ്റൊരു നാഴികക്കല്ല്

Aswathi Kottiyoor

120 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ, പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ കുടിശ്ശിക ഉൾപ്പെടെ വിതരണം ചെയ്യും

Aswathi Kottiyoor

കേരള ബ്ലാസ്റ്റേഴ്‌സിനെ കൊച്ചിയില്‍ കിട്ടണം! മത്സരത്തിനായി കാത്തിരിക്കുകയാണെന്ന് ബെംഗളൂരു എഫ്‌സി താരം റയാന്‍

Aswathi Kottiyoor
WordPress Image Lightbox