26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • കേരള ബ്ലാസ്റ്റേഴ്‌സിനെ കൊച്ചിയില്‍ കിട്ടണം! മത്സരത്തിനായി കാത്തിരിക്കുകയാണെന്ന് ബെംഗളൂരു എഫ്‌സി താരം റയാന്‍
Uncategorized

കേരള ബ്ലാസ്റ്റേഴ്‌സിനെ കൊച്ചിയില്‍ കിട്ടണം! മത്സരത്തിനായി കാത്തിരിക്കുകയാണെന്ന് ബെംഗളൂരു എഫ്‌സി താരം റയാന്‍


ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളുരു എഫ്‌സി പൂര്‍ണ സജ്ജരാണെന്ന് ഓസ്‌ട്രേലിയന്‍ താരം റയാന്‍ വില്യംസ്. ഇന്ന് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിന് ടീമിന്റെ പ്രതീക്ഷകളെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ആദ്യ മത്സരങ്ങളില്‍ മികച്ച റെക്കോര്‍ഡുള്ള ടീമാണ് ബെംഗളൂരു എഫ്‌സി. ഐഎസ്എല്ലില്‍ ഇതുവരെ ആദ്യ മത്സരത്തില്‍ വിജയിക്കാന്‍ ഈസ്റ്റ് ബംഗാളിനായിട്ടില്ല. രാത്രി 7.30നാണ് മത്സരം.

ആദ്യ മത്സരത്തിനാണ് ഇറങ്ങുന്നതെങ്കിലും ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തെ കുറിച്ചും റയാന്‍ സംസാരിച്ചു. ബ്ലാസ്റ്റേഴ്‌സിനെതിരെ കൊച്ചിയില്‍ കളിക്കാന്‍ കാത്തിരിക്കുകയാണെന്നും റയാന്‍. ”ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കുന്നത് ആവേശകരമായ അനുഭവമാണ്. കഴിഞ്ഞ സീസണിലെ തിരിച്ചടികള്‍ മറന്ന് കുതിക്കാന്‍ ബെംഗളൂരു എഫ് സി. ടീം പൂര്‍ണ സജ്ജമാണ്. കൃത്യമായ മുന്നൊരുക്കം നടത്തി. എവേ മത്സരങ്ങളിലെ പിഴവുകള്‍ പരിഹരിക്കുകയാണ് പ്രധാനം.” റയാന്‍ വ്യക്തമാക്കി.

ഇന്ന് ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സി വൈകിട്ട് അഞ്ചിന് ഒഡീഷ എഫ്‌സിയെ നേരിടും. ഒഡീഷയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ചെന്നൈയ്‌ക്കെതിരെ ഹോം ഗ്രൗണ്ടില്‍ നടന്ന മൂന്ന് മത്സരങ്ങളും ജയിച്ചതിന്റെ ആവേശത്തിലാണ് ഒഡീഷ ഇന്നിറങ്ങുന്നത്. ചെന്നൈയിന്‍ എഫ് സി ശക്തമായ ടീമുമായാണ് ഇത്തവണ ഇറങ്ങുന്നതെന്ന് ക്യാപ്റ്റന്‍ റയാന്‍ എഡ്വാര്‍ഡ്‌സ് വ്യക്തമാക്കി. കഴിഞ്ഞ സീസണിലെക്കാള്‍ മികച്ച തുടക്കമാണ് ടീം പ്രതീക്ഷിക്കുന്നതെന്നും ചെന്നൈയിന്‍ നായകന്‍ പറഞ്ഞു.

Related posts

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ചയാൾക്ക് ദേശീയ ഭാരവാഹിത്വം; പരാതിയുമായി യൂത്ത് കോൺഗ്രസ്

Aswathi Kottiyoor

സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല; 3-2ന് ഭരണഘടനാ ബഞ്ച് ഹർജികൾ തള്ളി

Aswathi Kottiyoor

ഈന്തപ്പഴത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കാസർഗോഡ് സ്വദേശി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox