27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മയക്കുമരുന്ന് വില്‍പന ഉള്‍പ്പെടെ നിരവധി കേസുകള്‍; 29 വയസുകാരനെ കാപ്പ ചുമത്തി ജയിലിലടച്ചു
Uncategorized

മയക്കുമരുന്ന് വില്‍പന ഉള്‍പ്പെടെ നിരവധി കേസുകള്‍; 29 വയസുകാരനെ കാപ്പ ചുമത്തി ജയിലിലടച്ചു

തൃശൂർ: നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. തെക്കുംകര വില്ലേജ് പനങ്ങാട്ടുകര കോണിപറമ്പിൽ വീട്ടിൽ സുമേഷിനെ (ഫ്രീക്കൻ – 29) ആണ് വടക്കാഞ്ചേരി പൊലീസ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. കഞ്ചാവ് ഉൾപ്പെടെയുള്ള മാരക മയക്കു മരുന്നുകളുടെ വിൽപന നടത്തിയതിനും, തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി പണം അപഹരിച്ചതിനും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനുമാണ് നടപടി.

വടക്കാഞ്ചേരി, എരുമപ്പെട്ടി, എറണാകുളം ജില്ലയിലെ കളമശ്ശേരി എന്നീ പോലീസ് സ്റ്റേഷനുകളിലും, വടക്കാഞ്ചേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലും കേസുകൾ നിലവിലുണ്ട്. പൊതു സമാധാനത്തിനും, പൊതുജനാരോഗ്യത്തിനും ഭീഷണി ഉണ്ടാക്കുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും തടയുന്നതിനായി പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തൃശ്ശൂർ സിറ്റി ജില്ലാ പോലീസ് മേധാവി അങ്കിത് അശോകന്റെ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജ കാപ്പ ചുമത്തി ഒരു വർഷക്കാലത്തേക്ക് തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.

Related posts

ദാ പിടിച്ചോന്നും പറഞ്ഞ് മാഹി-തലശ്ശേരി സൂപ്പർ ബൈപ്പാസ് മോദി അപ്രതീക്ഷിതമായി സമ്മാനിക്കുമോ? ആകാംക്ഷയിൽ കേരളം

Aswathi Kottiyoor

കോയമ്പത്തൂർ ഡിഐജി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി; കുടുംബ പ്രശ്നങ്ങളെന്നു സൂചന

Aswathi Kottiyoor

കോഴിക്കോട് നിപ സ്ഥിരീകരിച്ചിരുന്ന പ്രദേശങ്ങളിലെ വവ്വാലുകളില്‍ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox