• Home
  • Uncategorized
  • ദാ പിടിച്ചോന്നും പറഞ്ഞ് മാഹി-തലശ്ശേരി സൂപ്പർ ബൈപ്പാസ് മോദി അപ്രതീക്ഷിതമായി സമ്മാനിക്കുമോ? ആകാംക്ഷയിൽ കേരളം
Uncategorized

ദാ പിടിച്ചോന്നും പറഞ്ഞ് മാഹി-തലശ്ശേരി സൂപ്പർ ബൈപ്പാസ് മോദി അപ്രതീക്ഷിതമായി സമ്മാനിക്കുമോ? ആകാംക്ഷയിൽ കേരളം

തിരുവനന്തപുരം: തലശേരി -മാഹി ബൈപ്പാസ് ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. അരനൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ദേശീയപാതയിലെ തലശ്ശേരി – മാഹി ബൈപ്പാസ് തയ്യാറായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ എത്തുന്ന സാഹചര്യത്തിൽ മാഹി തലശേരി ബൈപ്പാസ് ഉദ്ഘാടനം ചെയ്യപ്പെടുമോ എന്നാണ് മലയാളികൾ ഉറ്റുനോക്കുന്നത്. ഫെബ്രുവരി 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാൻ സാധ്യത ഉണ്ടെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപനത്തിനാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത്. ഇതേ ദിവസം സംസ്ഥാനത്തെ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഇതോടൊപ്പം ഓൺലൈനായി മാഹി ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങ് നടത്തുമോ എന്നുമാണ് ജനം ഉറ്റുനോക്കുന്നത്.

Related posts

ബാർബിക്യൂ നാഷനിൽ നിന്ന് വാങ്ങിയ വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ‘ചത്ത എലി’; യുവാവ് ആശുപത്രിയില്‍, പിന്നാലെ പരാതി

Aswathi Kottiyoor

മൂന്നാറിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

Aswathi Kottiyoor

കുഞ്ഞു(ഞ്ഞു)ചുവടുകളുടെ വേഗക്കാരൻ!; ഉമ്മൻ ചാണ്ടിയുടെ പലവിധ യാത്രകളെക്കുറിച്ച് ഒരോർമ –

Aswathi Kottiyoor
WordPress Image Lightbox