24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഉടമസ്ഥാവകാശ രേഖ വേണ്ട
Uncategorized

ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഉടമസ്ഥാവകാശ രേഖ വേണ്ട

ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഉടമസ്ഥാവകാശ രേഖ വേണ്ടതില്ലെന്ന് കെ എസ് ഇ ബി. 100 ചതുരശ്ര മീറ്ററില്‍ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീര്‍ണ്ണമുള്ള ഗാര്‍ഹിക ആവശ്യത്തിനുള്ള കെട്ടിടങ്ങളില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ല.

വെള്ളക്കടലാസിൽ എഴുതിയ സാക്ഷ്യപത്രം മാത്രം അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചാല്‍ മതിയാകുമെന്നും കെഎസ്ഇബി അറിയിച്ചു. താഴെപ്പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തി വേണം അപേക്ഷയ്‌ക്കൊപ്പം സാക്ഷ്യപത്രം സമര്‍പ്പിക്കേണ്ടത്:

കെട്ടിടത്തിന്റെ ആകെ തറ വിസ്തീര്‍ണ്ണം 100 ചതുരശ്ര മീറ്ററില്‍ താഴെയാണ്.
കെട്ടിടം നിലവിലും ഭാവിയിലും പൂര്‍ണ്ണമായും ഗാര്‍ഹിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളു.
വൈദ്യുതി കണക്ഷന്‍ ഒരുതരത്തിലും കെട്ടിടത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥതയോ കൈവശാവകാശമോ ആയി പരിഗണിക്കുകയില്ല
നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥന്‍ കെ എസ് ഇ ബി അധികാരിയോട് രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം വൈദ്യുതികണക്ഷന്‍ സ്ഥിരമോ താത്കാലികമോ ആയി വിച്ഛേദിക്കാവുന്നതാണ്.

Related posts

ലാഭം കൊയ്ത വ്യാപാരികൾ; സംഭരണം വൈകുകയാണെങ്കിൽ ഉള്ളി വില വീണ്ടും ഉയർന്നേക്കും

Aswathi Kottiyoor

ആഭിചാര ക്രിയകൾക്കായി ശോഭന നിർബന്ധിച്ചു; പൂജകൾക്കായി ആളുകൾ വരുമെന്നും കൊല്ലുമെന്നും ഭീഷണി.

സ്വകാര്യ മാനേജ്മെന്റുകൾക്ക് വഴങ്ങി സർക്കാർ; ജനറൽ നേഴ്സിങ്ങ് ഫീസ് മൂന്നിരട്ടി കൂട്ടാൻ നീക്കം

Aswathi Kottiyoor
WordPress Image Lightbox